Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിപിഒ ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്നു: പ്രതികളുടെ വധശിക്ഷ ജൂൺ 24ന്; ശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ  

ബിപിഒ ജീവനക്കാരിയെ പീഡിപ്പിച്ചു കൊന്നു: പ്രതികളുടെ വധശിക്ഷ ജൂൺ 24ന്; ശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ   

മറുനാടൻ ഡെസ്‌ക്‌

പുണെ; ബിപിഒ ജീവനക്കാരിയെ 12 വർഷം മുൻപ് പീഡിപ്പിച്ചു കൊന്ന കേസിലെ 2 പ്രതികളെ ജൂൺ 24ന് തൂക്കിക്കൊല്ലും. പുരുഷോത്തം ബോറാട്ടെ (36), പ്രദീപ് കൊക്കാഡെ (31) എന്നിവരെയാണ് തൂക്കിലേറ്റുന്നത്. ഇവരുടെ ദയാഹർജി 2 വർഷം മുൻപ് രാഷ്ട്രപതി തള്ളിയിരുന്നു. ഇവരെ തൂക്കിലേറ്റാനുള്ള വാറന്റ് ഈ മാസം 10ന് സെഷൻസ് ജഡ്ജി പുറപ്പെടുവിച്ചിരുന്നു.

2015 മെയ്‌ 8നാണ് ശിക്ഷ സുപ്രീം കോടതി ശരിവച്ചത്. അന്നു മുതൽ പുണെ യേർവാഡ സെൻട്രൽ ജയിൽ തടങ്കലിലാണ് പ്രതികൾ. വധശിക്ഷ നടപ്പാക്കുന്നതും യേർവാഡ ജയിലിൽ ആണ്.ബിപിഒ ജീവനക്കാരിയെ രാത്രി ഷിഫ്റ്റിന് ഓഫിസിലേക്ക് കൊണ്ടുപോകാൻ എത്തിയ വാഹനത്തിലെ ജീവനക്കാർ ആയിരുന്നു പ്രതികൾ. 2007 നവംബർ ഒന്നിനു രാത്രി പത്തിന് ആയിരുന്നു സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP