Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതി അത് നടപ്പിലാവണം; നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി; കേസ് കുട്ടിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കി കാട്ടിലുപേക്ഷിച്ചെന്ന്; വധശിക്ഷ നടപ്പായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയാകും മഹേന്ദ്രസിങ് ഗോണ്ട

നീതി അത് നടപ്പിലാവണം; നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി; കേസ് കുട്ടിയെ അതിക്രൂര ബലാത്സംഗത്തിനിരയാക്കി കാട്ടിലുപേക്ഷിച്ചെന്ന്; വധശിക്ഷ നടപ്പായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയാകും മഹേന്ദ്രസിങ് ഗോണ്ട

മറുനാടൻ ഡെസ്‌ക്‌

മധ്യപ്രദേശ്: നാലുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത അദ്ധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. മധ്യപ്രദേശിലെ സാത്‌ന ജില്ലാ കോടതിയാണ് അദ്ധ്യാപകനായ മഹേന്ദ്രസിങ് ഗോണ്ടിന്റെ വധശിക്ഷ ശരിവച്ചിരിക്കുന്നത്. ഈ വധശിക്ഷ നടപ്പിലായാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെ നടപ്പിലാക്കിയ കർശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിങ് ഗോണ്ട്.

കഴിഞ്ഞ വർഷം ജൂൺ 30 ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. കേസിൽ മാസങ്ങൾക്കുള്ളിൽ തന്നെ സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിച്ചിരുന്നു. വിധിയ്‌ക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളുകയും കീഴ്‌ക്കോടതിയുടെ വിധി ശരി വയ്ക്കുകയുമായിരുന്നു. പീഡനത്തിൽ കുട്ടിയുടെ കുടലിൽ പരിക്കേറ്റിരുന്നു. മാസങ്ങളോളം ഡൽഹി എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു.

മാർച്ച് 2 നാണ് ജബൽപൂർ ജയിലിൽ മഹേന്ദ്രസിങ് ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മരിച്ചെന്ന് കരുതി മഹേന്ദ്രസിങ് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതപ്രായയായി കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടത്. പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ പ്രതി മഹേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്റ്റംബർ 29 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടി നൽകിയ മൊഴിയും പ്രതിയുടെ കുറ്റസമ്മതവുമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP