Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായു മലിനീകരണത്തിന്റെ 'ശ്വാസംമുട്ടലിൽ'നിന്നും ഡൽഹിക്ക് ഇനി 'ആശ്വാസം'; ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5, 10 എന്നിവയുടെ അളവ് കുറഞ്ഞുവെന്ന് റിപ്പോർട്ട്; സന്തോഷ വാർത്ത നഗരവാസികളെ അറിയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ; രാജ്യ തലസ്ഥാനത്തിന് ജീവശ്വാസം തിരിച്ച് കിട്ടുമ്പോൾ

വായു മലിനീകരണത്തിന്റെ 'ശ്വാസംമുട്ടലിൽ'നിന്നും ഡൽഹിക്ക് ഇനി 'ആശ്വാസം'; ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5, 10 എന്നിവയുടെ അളവ് കുറഞ്ഞുവെന്ന് റിപ്പോർട്ട്; സന്തോഷ വാർത്ത നഗരവാസികളെ അറിയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ; രാജ്യ തലസ്ഥാനത്തിന് ജീവശ്വാസം തിരിച്ച് കിട്ടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോകത്തേറ്റവും മലിനമായ വായു ശ്വസിക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയിലുള്ളവരാണെന്നാണ് കഴിഞ്ഞ 5 വർഷത്തെ കാലയളവിലുള്ള ആരോഗ്യ സംഘടനകളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇപ്പോൾ ഡൽഹിയെ ശുദ്ധവായുവുള്ള നാടായി മാറ്റാൻ കഴിഞ്ഞിരിക്കുന്നു. ഈ സന്തോഷ വാർത്ത കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ലോക്‌സഭയിലറിയിച്ചു.നഗരത്തിലെ അന്തരീക്ഷ വായുനിലവാരം മെച്ചപ്പെട്ടന്നും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5, 10 എന്നിവയുടെ അളവ് കുറഞ്ഞു വായുനിലവാര സൂചിക മെച്ചപ്പെട്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തിരക്കേറിയ സമയത്ത് ലണ്ടനിലേതിനെക്കാൾ ഏഴിരട്ടി മോശമാണെന്നും, ലഭ്യമായതിലേറ്റവും മോശമെന്ന വിഭാഗത്തിലാണ് ഡൽഹിയിലെ വായുവിനെ ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്. ഇതോടെയാണ് അധികൃതർ വായുമലിനീകരണത്തിനെതിരെ ശക്തമായ നിലപാട് എടുത്തത്. കഴിഞ്ഞ വർഷം ന്യൂനമർദത്തെത്തുടർന്നുണ്ടാകുന്ന കാറ്റ് ഗുണകരമാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ദിശ മാറിയത് നഗരവാസികൾക്ക് തിരിച്ചടിയായിരുന്നു. പഞ്ചാബ്, ഹരിയാന എന്നി അയൽസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിക്കാൻ ആരംഭിച്ചത്തേടെ വായു മലിനീകരണം നല്ലതോതിൽ വർധിച്ചു.എന്നാൽ സർക്കാരുകളുടെ കൂട്ടായ ശ്രമഫലമായി സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് 15 ശതമാനം കുറഞ്ഞുവെന്നും ഇതു വായുനില മെച്ചപ്പെടാൻ വളരെയധികം കാരണമായെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശക്തമായ ബോധവൽക്കരണം അധികൃതർ നടത്തിയിരുന്നു. നഗരത്തിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി. മെട്രോ കണക്ടിവിറ്റി വർധിച്ചതും സഹായമായി.യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കു നഗരത്തിൽ പ്രവേശിക്കാതെ വിവിധ സംസ്ഥാനങ്ങളിലേക്കു പോകാൻ രണ്ട് അതിവേഗ ഇടനാഴികൾക്കു രൂപം നൽകി. ബദർപുർ താപവൈദ്യുത നിലയത്തിനു പൂട്ടിട്ടു.നഗരത്തിൽ വായുശുചീകരണ സംവിധാനങ്ങൾ സ്ഥാപിച്ചതും ഗുണം ചെയ്തു.

2017ലാണ് വായുനിലവാര സൂചിക വീണ്ടും കുത്തനെ കൂടിയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ശ്വാസകോശത്തെ ബാധിക്കുന്ന പിഎം 2.5ന്റെ നില 15 ശതമാനം കുറഞ്ഞപ്പോൾ പിഎം 10ന്റെ നില 16 ശതമാനം കുറഞ്ഞുരുന്നു. വായുനിലവാര സുചക തൃപ്തികരം ആയതിന് ഏതാനും വർഷത്തിനിടെ വർദ്ധിച്ചു 152 ആയി.കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ ഈ മലിനീകരണത്തിന് കാരണമാകുന്നത് എന്നതാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വായുവിന്റെ നിലവാരം ക്വാളിറ്റി ഇൻഡെക്സ് (എ.ക്യു.ഐ.) ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്ററാണ്.  വായു നിലവാര സൂചിക 0-50 വരെയാണ് മികച്ച നില.51-100 'തൃപ്തികരം' 101-200 'മിതത്വം' 201-300 'മോശം' 301-400 'വളരെ മോശം' 401 ന് മുകളിൽ 'കഠിനം' എന്നിങ്ങനെയാണ് വേർതിരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനയുടെ സുരക്ഷിത നിലയിൽനിന്നും 30 മടങ്ങ് മുകളിലായിരുന്ന മലിനീകരണ തോതിന്റെ എ.ക്യു.ഐ. പി.എം 2.5 ന്റെ അളവിലേക്ക് കുറഞ്ഞത് വായുനിലവാര സൂചിക മെച്ചപ്പെട്ടതിന്റെ സൂചനയാണ്. നഗരത്തിൽ വായു ശുചീകരണ സംവിധാനങ്ങൾ സ്ഥാപിച്ച് വായുനില മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിരോധന നീക്കങ്ങൾക്ക് ഫലം കാണുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP