Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രൂപ്പിന്റെ പേരിൽ ദലേർ മെഹന്ദിയും സഹോദരനും ചേർന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയക്കുന്നു; മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്

ട്രൂപ്പിന്റെ പേരിൽ ദലേർ മെഹന്ദിയും സഹോദരനും ചേർന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയക്കുന്നു; മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്. പട്യാല കോടതിയാണ് മെഹന്ദിയെ ശിക്ഷിച്ചിരിക്കുന്നത്. ദലേർ മെഹന്ദിയും സഹോദരൻ ഷംഷേർ സിംഗും ചേർന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചുവെന്നാണ് കേസ്. മെഹന്ദിയുടെ ട്രൂപ്പിന്റെ പേരിലാണ് ആളുകളെ അനധികൃതമായി വിദേശത്തേക്കു കടത്തിയത്.

1998, 1999 കാലഘടങ്ങളിലാണ് ഇവർ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങൾക്കെതിരേ പട്യാല പൊലീസ് കേസെടുത്തത്.

അമേരിക്കൻ പര്യടനത്തിനിടെ മൂന്ന് പെൺകുട്ടികളെ സാൻഫ്രാൻസിസ്‌കോയിൽ ഇറക്കിയതിനെതിരെയും മെഹന്ദിക്കെതിരെ കേസുണ്ട്. 1999ൽ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആൺകുട്ടികളെ ന്യൂജഴ്‌സിയിൽ എത്തിച്ചതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP