Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചാം ദിവസത്തിലേക്കു നീണ്ട മുനിസിപ്പൽ ജീവനക്കാരുടെ സമരം ഡൽഹിയെ മാലിന്യക്കൂമ്പാരമാക്കി; ഒടുവിൽ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആം ആദ്മി നേതാക്കൾ ചൂലെടുത്തു

അഞ്ചാം ദിവസത്തിലേക്കു നീണ്ട മുനിസിപ്പൽ ജീവനക്കാരുടെ സമരം ഡൽഹിയെ മാലിന്യക്കൂമ്പാരമാക്കി; ഒടുവിൽ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആം ആദ്മി നേതാക്കൾ ചൂലെടുത്തു

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികളുടെ സമരം അഞ്ചാം ദിവസത്തിലേക്കു നീണ്ടതോടെ മാലിന്യക്കൂമ്പാരമായി മാറിയ ഡൽഹിയെ വൃത്തിയാക്കാൻ ആം ആദ്മി പാർട്ടി നേതാക്കൾ ചൂലെടുത്തു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി പാർട്ടി പ്രവർത്തകരും ചേർന്ന് തലസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ വൃത്തിയാക്കി.

തൊഴിലാളികൾ ജോലിക്ക് എത്താത്തതിനാൽ കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സംഘവും ചേർന്ന് വൃത്തിയാക്കിയത്. മനീഷ് സിസോദിയ പർപട്ഗഞ്ചിനെ ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയപ്പോൾ ടൂറിസം മന്ത്രി കപിൽ മിശ്ര കാരാവൽ നഗറിലെ പ്രവർത്തനങ്ങൾ നയിച്ചു.

എംഎൽഎ വിജേന്ദ്ര ഗാർഗ്, സ്പീക്കർ രാം നിവാസ് ഗോയൽ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ചിലയിടങ്ങളിൽ വൃത്തിയാക്കാനെത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മുനിസിപ്പാലിറ്റി ജീവനക്കാർ തടഞ്ഞു.

ബുധനാഴ്ച മുതലാണ് ശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. ശമ്പള കുടിശിഖ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ബിജെപി നിയന്ത്രണത്തിലുള്ള മുനിസിപ്പാലിറ്റികളാണ് തൊഴിലാളികൾക്കു ശമ്പളം നൽകേണ്ടത്. തങ്ങൾക്കു ഫണ്ടുകൾ അനുവദിക്കാതെ ആം ആദ്മി സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ബിജെപിയുടെ വാദം.

ബിജെപിയുടെ ആരോപണങ്ങൾ എഎപി നിഷേധിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാർ പണം അനുവദിച്ചിട്ടും ബന്ധപ്പെട്ട മുനിസിപ്പാലിറ്റികൾ വിതരണം ചെയ്യാത്തതാണെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ നിറവേറുന്നത് വരെ സമരം തുടരുമെന്ന് ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നഗരം ശുചീകരിക്കുന്നതിനിന് സർക്കാർ പൊതുമരാമത്ത് വകുപ്പിലേയും ജല അഥോറിറ്റിയിലേയും രണ്ടായിരത്തോളം ജീവനക്കാരേയും നിയോഗിച്ചു. എന്നാൽ, ഈ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ സ്ഥിതിഗതികൾ വഷളാവുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.

അതിനിടെ ആം ആദ്മി പാർട്ടിയേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. ഡൽഹിയിലെ പതിനാല് ജില്ലകളിൽ ശുചീകരണ പ്രവർത്തനം നടത്തിയ കോൺഗ്രസ്, എ.എ.പിയും ബിജെപിയും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആരോപിച്ചു. ജീവനക്കാരുടെ കുടിശിക നൽകാൻ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇതേസമയം, തൊഴിലാളികൾക്ക് ശന്പളം നൽകുന്നതിന് ആവശ്യമായ പണം കോർപ്പറേഷനുകൾക്ക് കൈമാറിയതായി മനീഷ് സിസോദിയ പറഞ്ഞു. ജനങ്ങളെ മാലിന്യത്തിൽ ജീവിക്കാൻ അനുവദിക്കാനാവില്ലെന്നും അതിനാലാണ് ശുചിത്വ യജ്ഞം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP