Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിക്ക് ഞെട്ടൽ; ഡൽഹിയിലെ ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ; പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച്; കോൺഗ്രസ് അംഗത്വമെടുത്തത് രാഹുൽ ഗാന്ധിയെ സന്ദർശിച്ചതിന് പിന്നാലെ

ബിജെപിക്ക് ഞെട്ടൽ; ഡൽഹിയിലെ ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ; പാർട്ടിയോട് ഗുഡ്ബൈ പറഞ്ഞത് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച്; കോൺഗ്രസ് അംഗത്വമെടുത്തത് രാഹുൽ ഗാന്ധിയെ സന്ദർശിച്ചതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ബിജെപിക്ക് വമ്പൻ തിരിച്ചടി, സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് ഉദിത് രാജ് പാർട്ടി അംഗത്വമെടുത്തത്. വടക്ക് പടിഞ്ഞാറൻ ഡൽഹിയുടെ സിറ്റിങ് എംപിയാണ് ഉദിത് രാജ്.

സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 'ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നൽകിയില്ലെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയും', എന്നാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.ബിജെപിക്ക് പ്രവർത്തിക്കുമ്പോഴും അതിന്റെ ആശയത്തോട് യോജിപ്പില്ലായിരുന്നുവെന്നാണ് ഉദിത് രാജിന്റെ പ്രതികരണം.

ദളിത് വിഷയങ്ങളിൽ സർക്കാരിനെതിരെ നേരത്തെ ഉദിത് രാജ് പരസ്യ നിലപാട് എടുത്തിരുന്നു. ആൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി - എസ് ടി ഓർഗനൈസേഷന്റെ ദേശീയ അധ്യക്ഷൻ കൂടിയാണ് ഉദിത് രാജ്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ പഞ്ചാബി ഗായകൻ ഹാൻസ് രാജ് ഹാൻസിനെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.

2014-ലാണ് ഉദിത്തിന്റെ ഇന്ത്യൻ ജസ്റ്റിസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള നീക്കമായതിനായാൽ വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഉദിത് രാജ് വിജയിച്ചത്. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്ക് പരിപൂർണ വിജയം നേടാനായത് ഉദിത് രാജിന്റെ പിന്തുണയോട് കൂടിയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP