Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിനെ നേരിടാൻ സമഗ്ര പ്ലാൻ തയ്യാറാക്കി ഡൽഹി സർക്കാർ; വൈറസിനെ നേരിടാൻ ഒരുക്കുന്നത് ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മന്റെ്, ടീംവർക്ക്, ട്രാക്കിങ് എന്നിങ്ങനെ 'അഞ്ച് ടി'കൾ; ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ റാപിഡ് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി; സർക്കാർ മുന്നോട്ടു നീങ്ങുന്നത് 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിൽ

കോവിഡിനെ നേരിടാൻ സമഗ്ര പ്ലാൻ തയ്യാറാക്കി ഡൽഹി സർക്കാർ; വൈറസിനെ നേരിടാൻ ഒരുക്കുന്നത് ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മന്റെ്, ടീംവർക്ക്, ട്രാക്കിങ് എന്നിങ്ങനെ 'അഞ്ച് ടി'കൾ; ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ റാപിഡ് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി; സർക്കാർ മുന്നോട്ടു നീങ്ങുന്നത് 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിൽ

സ്വന്തം ലേഖകൻ

ന്യുഡൽഹി: മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാൽ കോവിഡ് വ്യാപനത്തിന്റെ ആഘാതം ശരിക്കും ഏൽക്കേണ്ടി വന്ന സംസ്ഥാനം ഡൽഹിയാണ്. തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനാണ് ഡൽഹി സർക്കാറിനെ ശരിക്കും പ്രതിസന്ധിയിൽ ആക്കിയത്. എന്തായാലും തബലീഗ് സമ്മേളനം വരുത്തിവെച്ച ആഘാതത്തിൽ നിന്നും കരകയറാൻ വേണ്ടി സമഗ്രമായ പ്ലാൻ തയ്യാറാക്കി രംഗത്തിറങ്ങിയിരിക്കയാണ് ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് 19 പ്രതിസന്ധിയെ നേരിടാൻ ഡോക്ടർമാരും വിദഗ്ധരുമായി ചർച്ച ചെയ്ത് പ്രത്യേക പ്ലാൻ തയാറാക്കിയതായി കെജ്‌രിവാൾ വ്യക്തമാക്കി. ഇതിനായി അഞ്ച് ടി കളാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മന്റെ്, ടീംവർക്ക്, ട്രാക്കിങ് എന്നിങ്ങനെ വൈറസിനെ നേരിടുമെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിച്ചു. ഐ.സി.എം.ആറിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ റാപിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചതായും കെജ്രിവാൾ പറഞ്ഞു.

ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ് മുന്നോട്ടുപോകുന്നത്. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതി മാറി. 50,000കിറ്റുകൾ ഓർഡർ ചെയ്തത് സംസ്ഥാനത്ത് എത്തിതുടങ്ങി. റാപ്പിഡ് ടെസ്റ്റ് വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ഇത് വെള്ളിയാഴ്ച എത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് നിസാമുദ്ദീനിലും ദിൽഷാദ് ഗാർഡനിലുമാണ്. സംസ്ഥാനത്തെ മൂന്നു സർക്കാർ ആശുപത്രികളിലായി 2950 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളും ചികിത്സ നൽകാൻ സജ്ജമാക്കി. ഇതുവരെ 525 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. 30,000 ത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് മുന്നോട്ടുപോകുന്നത്. 8000 ത്തോളം ബെഡുകൾ ആശുപത്രികളിൽ ഒരുക്കാനാകും. കേസുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കും. 12,000ത്തോളം ഹോട്ടൽ ബെഡുകളിലും ധർമശാലകളിലും മറ്റുമായി 10,000ത്തോളം ബെഡുകളും ഐസൊലേഷനായി തയാറാക്കും. രോഗം മൂർച്ഛിച്ചവരെയായിരിക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കുക. 400 വന്റെിലേറ്റർ സൗകൗര്യവും 1200 ബെഡുകളിൽ ഓക്‌സിജൻ സൗകര്യവും ഒരുക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു.

പൊലീസുകാർക്ക് 27,702 മൊബൈൽ നമ്പറുകൾ കൈമാറിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ക്വാറൻൈറൻ ലംഘിക്കുന്നവരെ കണ്ടെത്തും. ഇതുവരെ ഇത്തരത്തിൽ 240 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP