Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാട്ടു മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചതു കൊലപാതകത്തിൽ; ജിംനേഷ്യം ഉടമയെ ഡിജെ കുത്തിക്കൊന്നു

പാട്ടു മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചതു കൊലപാതകത്തിൽ; ജിംനേഷ്യം ഉടമയെ ഡിജെ കുത്തിക്കൊന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യുഡൽഹി: പശ്ചിമ ഡൽഹിയിൽ ഒരു ക്ലബിൽ പാട്ടു മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ജിംനേഷ്യം ഉടമ കുത്തേറ്റു മരിച്ചു. സംഭവത്തിൽ ഡിജെ യൂരി എന്നറിയപ്പെടുന്ന ദീപക് വസിഷ്ഠിനെ പൊലീസ് അറസ്റ്റു ചെയ്തു.

പാട്ട് മാറ്റിയിടാൻ ജിം ഉടമയായ വിജയ് ദീപ് ഡിജെയോട് ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പശിചമ ഡൽഹിയിലെ പഞ്ചാബി ബാഗിലുള്ള റഫ്താർ നൈറ്റ് ക്ലബിൽ എത്തിയതായിരുന്നു ഡിജെ യൂരി. ക്ലബിന്റെ മൂന്നാം നിലയിലാണ് ഡാൻസ് നടന്നിരുന്നത്. നാലാം നിലയിലാണ് ഡിജെയുടെ സംഗീത പരിപാടിയും.

എന്നാൽ സംഗീതം ഇഷ്ടപ്പെടാത്ത വിജയ് ദീപ് ഇക്കാര്യം അറിയിക്കാൻ വേണ്ടി മുകളിലത്തെ നിലയിൽ എത്തുകയും തുടർന്നുണ്ടായ തർക്കത്തിൽ ഡിജെയുടെ ലാപ്‌ടോപ്പ് വിജയദീപ് വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് താഴത്തെ നിലയിലേക്ക് പോയ വിജയ്ദീപിനെ പിന്നാലെയെത്തിയ ഡിജെ യൂരി കത്തികൊണ്ട് കത്തികൊണ്ട് അക്രമിച്ചു. വിജയ് ദീപ് നിലത്തുവീഴും വരെ ആക്രമണം തുടർന്നു.
വിജയ്ദീപിന്റെ കാമുകിയേയും ഡിജെ കുപ്പികൊണ്ട് ആക്രമിച്ചു. തുടർന്ന് ക്ലബിൽ ഇയാൾ നിന്ന് കടന്നുകളഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ബുരാരിയിലെ വീട്ടിൽ നിന്നാണ് ഡിജെ യൂരിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP