Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ വമ്പൻ മയക്കുമരുന്നു വേട്ട; 60 കോടി വില വരുന്ന മയക്കുമരുന്നുമായി അറസ്റ്റിലായത് മൂന്നു വിദേശികൾ; മൊസാംബിക്കിൽൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് രണ്ടു സ്ത്രീകളും ഒരു പുരുഷനും

ഡൽഹിയിൽ വമ്പൻ മയക്കുമരുന്നു വേട്ട; 60 കോടി വില വരുന്ന മയക്കുമരുന്നുമായി അറസ്റ്റിലായത് മൂന്നു വിദേശികൾ; മൊസാംബിക്കിൽൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയത് രണ്ടു സ്ത്രീകളും ഒരു പുരുഷനും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വമ്പൻ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയിൽ 60 കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്നു വിദേശികൾ അറസ്റ്റിലായാി. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.

മൊസാംബിക്കിൽൽനിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ടു സ്ത്രീകളാണ് ആദ്യം പിടിയിലായത്. ഇവരിൽനിന്ന് 10 ഹെറോയിൻ പിടിച്ചെടുത്തു. ഇവരിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഐവറി കോസ്റ്റ് പൗരനും ഗ്രേറ്റർ നോയിഡയിൽ താമസക്കാരനുമായ യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളിൽനിന്ന് നാലു കിലോഗ്രാം ഹെറോയിൻ പിടിച്ചു.

അഫ്ഗാനിസ്ഥാനിൽനിന്ന് മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിൽ എത്തിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് എൻസിബി ഡൽഹി മേഖല ഡയറക്ടർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP