Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്കു പാലിച്ച് ആം ആദ്മി സർക്കാർ; ഡൽഹിയിലെ വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു; ഓരോ കുടുംബത്തിനും മാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യം

വാക്കു പാലിച്ച് ആം ആദ്മി സർക്കാർ; ഡൽഹിയിലെ വൈദ്യുതി നിരക്ക് 50 ശതമാനം കുറച്ചു; ഓരോ കുടുംബത്തിനും മാസം 20,000 ലിറ്റർ കുടിവെള്ളം സൗജന്യം

ന്യൂഡൽഹി: മൃഗീയ ഭൂരിപക്ഷത്തിൽ രാജ്യതലസ്ഥാനത്ത് അധികാരത്തിലേറിയ ആം ആദ്മി പാർട്ടി പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചു. ഡൽഹിയിൽ വൈദ്യുതി നിരക്ക് 50 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണു ഇതിന്റെ ആനുകൂല്യം ലഭിക്കുക.

കൂടാതെ ഓരോ കുടുംബത്തിനും മാസം 20,000 ലിറ്റർ ജലം സൗജന്യമായി നൽകാനും തീരുമാനിച്ചു. വൈദ്യുതി നിരക്ക് കുറച്ചത് മാർച്ച് ഒന്നിനു പ്രാബല്യത്തിൽ വരും. മന്ത്രിസഭാ യോഗത്തിനു ശേഷം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ആം ആദ്മി പാർട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു ഇവ രണ്ടും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വൈദ്യുതി നിരക്ക് കുറയ്ക്കാനും സൗജന്യമായി ജലം വിതരണം ചെയ്യാനും തീരുമാനമെടുത്തത്. അധികാരത്തിലെത്തിയാലുടൻ വൈദ്യുതി നിരക്ക് 50 ശതമാനം കുറയ്ക്കുമെന്നായിരുന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. കേജ്‌രിവാൾ ആദ്യം മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച സിഎജി ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയിൽ വീണ്ടും വ്യത്യാസം വരുത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യപടിയായാണ് 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം വില കുറയ്ക്കാനുള്ള തീരുമാനം.

ഡൽഹിയിലെ 90 ശതമാനം കുടുംബങ്ങൾക്കും വൈദ്യുതി നിരക്ക് കുറച്ചത് സഹായകരമാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 400 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ മുഴുവൻ ബില്ലും അടയ്‌ക്കേണ്ടി വരും. വൈദ്യുതി നിരക്കിൽ വരുത്തുന്ന കുറവ് അടുത്ത സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുക 1400 കോടി രൂപയുടെ അധിക ബാധ്യതയാണെന്നും സിസോദിയ പറഞ്ഞു.

250 കോടി രൂപയുടെ അധിക ബാധ്യതയാണ് സൗജന്യമായി ജലം വിതരണം ചെയ്യാനുള്ള തീരുമാനം ഉണ്ടാക്കുന്നത്. വരുന്ന മാർച്ച് മാസത്തിൽ മാത്രം ഇവ യഥാക്രമം 70 കോടിയുടെയും 20 കോടിയുടെയും അധിക ബാധ്യതയാണ് സംസ്ഥാന സർക്കാരിനുണ്ടാക്കുക. ഡൽഹിയിൽ 49 ദിവസം മാത്രം ഭരിച്ച ആദ്യ എഎപി സർക്കാരും സൗജന്യമായി ജലം നൽകാൻ തീരുമാനിച്ചിരുന്നു. പിന്നീട് സർക്കാർ രാജിവച്ചപ്പോൾ പദ്ധതി ഉപേക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP