Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്രക്കു മേൽ ഏർപ്പെടുത്തിയ നിരോധനം: അംഗീകരിക്കുംമുമ്പ് വ്യോമയാന നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണം; എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ ഡി.ജി.സി.എയ്ക്ക് കോടതി രണ്ട് ദിവസത്തെ സമയം നൽകി; സിവിൽ വ്യോമയാന ഡയറക്ടറേറ്റിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

കമ്രക്കു മേൽ ഏർപ്പെടുത്തിയ നിരോധനം: അംഗീകരിക്കുംമുമ്പ് വ്യോമയാന നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണം; എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ ഡി.ജി.സി.എയ്ക്ക് കോടതി രണ്ട് ദിവസത്തെ സമയം നൽകി; സിവിൽ വ്യോമയാന ഡയറക്ടറേറ്റിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിയെ വിമാനത്തിൽ വെച്ച് ചോദ്യം ചെയ്തതിന് സ്റ്റാന്റ അപ്പ് കൊമേഡിയൻ കുനാൽ കമ്രക്കു മേൽ ഇൻഡിഗോ എയർലൈൻസ യാത്രാനിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റിനെ (ഡി.ജി.സി.എ) വിമർശിച്ച് ഡൽഹി ഹൈക്കോടതി. സംഭവത്തിൽ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ ഡി.ജി.സി.എക്ക കോടതി രണ്ട് ദിവസത്തെ സമയം നൽകി. വിമാനക്കമ്പനികൾ കമ്രക്കു മേൽ ഏർപ്പെടുത്തിയ നിരോധനം അംഗീകരിക്കുംമുമ്പ് അത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. കമ്രയുടെ പരാതിയിൽ വിമാനക്കമ്പനികളെ കക്ഷിചേരാൻ അനുവദിച്ച കോടതി കേസിലെ തുടർവാദം കേൾക്കൽ വ്യാഴാഴ്ചത്തേക്കു മാറ്റി.

'ഇൻഡിഗോ അല്ലാത്ത കമ്പനികൾ കമ്രക്ക് ഏർപ്പെടുത്തിയ വിലക്ക് ഡി.ജി.സി.എ അംഗീകരിക്കരുതായിരുന്നു. വ്യോമ നിരോധന ലിസ്റ്റിൽ പെടുത്തുംമുമ്പ്, നിരോധനം വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന കമ്രയുടെ പരാതി ഡി.ജി.സി.എ പരിഗണിക്കണമായിരുന്നു. ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. മുംബൈയിൽ നിന്ന് ലഖ്നൗവിലേക്ക് ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കവെയാണ് കമ്ര അർണാബ് ഗോസ്വാമിയോട് ചോദ്യങ്ങൾ ചോദിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തത്. ഇതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് കമ്രയെ ആറു മാസത്തേക്ക് തങ്ങളുടെ വിമാനങ്ങളിൽ യാത്രചെയ്യുന്നതിൽ നിന്ന് വിലക്കുകയായിരുന്നു. ഇതിനു പിന്നാലെ എയർ ഇന്ത്യ, ഗോഎയർ, സ്പേസ്ജെറ്റ് എന്നീ വിമാനക്കമ്പനികളും കമ്രക്ക് നിരോധനമേർപ്പെടുത്തി.

തനിക്കെതിരെ ഇൻഡിഗോ ഏർപ്പെടുത്തിയ വിലക്ക് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി വിമാനക്കമ്പനി മാപ്പുപറയണമെന്നും കാണിച്ചാണ് കുനാൽ കമ്ര ഹൈക്കോടതിയെ സമീപിച്ചത്. യാത്രാ നിരോധനം ഇൻഡിഗോ എത്രയും വേഗം പിൻവലിക്കുക, പ്രമുഖ പത്രങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വഴി വഴി ഉപാധികളില്ലാതെ മാപ്പുപറയുക, നിരോധനം വഴിയുണ്ടായ മാനസിക വിഷമത്തിനും ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കേണ്ടി വന്നതിനും 25 ലക്ഷം നഷ്ടപരിഹാരം നൽകുക എന്നിവയാണ് അഡ്വ. പ്രശാന്ത് ശിവരാജൻ വഴി സമർപ്പിച്ച ഹർജി കമ്ര ആവശ്യപ്പെട്ടത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP