Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡിപ്പിക്കുന്നത് പുരുഷന്മാർ മാത്രമാണോ? സ്ത്രീ പീഡിപ്പിച്ചാൽ ഇരയായ പുരുഷന്റെ അവകാശങ്ങളെന്ത്? ബലാൽസംഗക്കേസുകളിൽ തുല്യപരിഗണന ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

പീഡിപ്പിക്കുന്നത് പുരുഷന്മാർ മാത്രമാണോ? സ്ത്രീ പീഡിപ്പിച്ചാൽ ഇരയായ പുരുഷന്റെ അവകാശങ്ങളെന്ത്? ബലാൽസംഗക്കേസുകളിൽ തുല്യപരിഗണന ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ കുറ്റം ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375,376 വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപരിഗണന നൽകുന്നതിന്റെ സാധ്യത ആരായുന്ന പൊതുതാൽപര്യ ഹർജിയിലാണ് നോട്ടീസ്.

ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബലാത്സംഗ കേസുകളിൽ എല്ലായ്‌പ്പോഴും പുരുഷന്മാരെ കുറ്റവാളിയായും സ്ത്രീകളെ ഇരയായും പരിഗണിക്കുന്ന വകുപ്പുകളെ ചോദ്യം ചെയ്ത് സഞ്ജീവ് കുമാർ എന്നയാളാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം വകുപ്പുകൾ ലിംഗസമത്വത്തിന് എതിരാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

 ബലാത്സംഗ കുറ്റം പുരുഷന്മാരിൽ മാത്രം അടിച്ചേൽപ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്.സ്ത്രീയാൽ ലൈംഗിക പീഡനത്തിനിരയായതായി ഒരു പുരുഷൻ അവകാശപ്പെട്ടാൽ അയാളെ 'യഥാർത്ഥ പുരുഷൻ'അല്ലെന്നു കരുതുന്ന യാഥാസ്ഥിതിക മനോഭാവമാണ് ഇപ്പോഴും നിലനിൽക്കുന്നത്. തുല്യതയ്ക്കുള്ള അവകാശം നൽകുന്ന ഭരണഘടന എന്തുകൊണ്ട് ബലാത്സംഗ കേസുകളിൽ ഇത്തരം തുല്യത അനുവദിക്കില്ലെന്നും ഹർജിക്കാരൻ ചോദിക്കുന്നു.

ബലാത്സംഗ കേസുകളിൽ ഒരു യാഥാർത്ഥ്യം മാത്രമേ ഉള്ളൂവെന്നും, പുരുഷന്മാരെ ഇരയായി പരിഗണിക്കാനാവില്ലെന്നുമുള്ള വാദം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് നിരീക്ഷിച്ച കോടതി സഞ്ജീവ് കുമാറിന്റെ ഹർജിയിൽ ഒക്ടോബർ 23ന് വാദം കേൾക്കും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP