Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനഃസാക്ഷി മരവിച്ച സമൂഹം; കുത്തേറ്റ് കുടൽമാല പുറത്തുചാടിയ മനുഷ്യൻ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ആൾക്കൂട്ടം; നടുക്കുന്ന സംഭവം രാജ്യതലസ്ഥാനത്ത്; കുത്തേറ്റ യുവാവും മകനും ഗുരുതരാവസ്ഥയിൽ; ഭാര്യ കൊല്ലപ്പെട്ടു; കത്തിക്കുത്ത് ബാൽക്കണിയിൽനിന്നും താഴേക്ക് ഇട്ട കുപ്പിയുടെ പേരിൽ

മനഃസാക്ഷി മരവിച്ച സമൂഹം; കുത്തേറ്റ് കുടൽമാല പുറത്തുചാടിയ മനുഷ്യൻ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ആൾക്കൂട്ടം; നടുക്കുന്ന സംഭവം രാജ്യതലസ്ഥാനത്ത്; കുത്തേറ്റ യുവാവും മകനും ഗുരുതരാവസ്ഥയിൽ; ഭാര്യ കൊല്ലപ്പെട്ടു;  കത്തിക്കുത്ത് ബാൽക്കണിയിൽനിന്നും താഴേക്ക് ഇട്ട കുപ്പിയുടെ പേരിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മനഃസാക്ഷി മരവിച്ച സമൂഹത്തിന്റെ ഒരു വാർത്തകൂടി പുറത്തുവരുന്നു. കത്തിക്കുത്തേറ്റ് കുടൽമാല പുറത്തുചാടിയ മനുഷ്യൻ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആൾക്കൂട്ടം. മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നാണ് പുറത്തുവരുന്നത്.

അയൽക്കാർ തമ്മിലുള്ള വഴക്ക് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചിട്ടും ഇടപെടാതെ വെറും നോക്കുകുത്തികളായി കാഴ്ചകാണുകയും ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഖൈലയിലായിരുന്നു സംഭവം. വീരു (40) എന്നയാൾക്കാണ് കുത്തേറ്റത്. വീരുവിന്റെ അയൽവാസി മുഹമ്മദ് ആസാദ് (41) ആണ് ആക്രമിച്ചത്. വീരുവിന്റെ ഭാര്യ സുനിത (35) കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. മകൻ ആകാശിന് (18) ഗുരുതരപരിക്കേറ്റു. ആകാശും വീരുവും അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്.

നിസാര കാര്യത്തിലാണ് വഴക്ക് ആരംഭിച്ചത്. ആസാദും വീരുവിന്റെ ഭാര്യ സുനിതയും തമ്മിൽ നാല് ദിവസം മുമ്പുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുനിതയുടെ മകൾ ബാൽക്കണിയിൽനിന്നും താഴേക്ക് ഇട്ട കുപ്പി റോഡിൽനിന്ന ആസാദിന്റെ ശരീരത്തിൽ വീണതാണ് സംഭവങ്ങൾക്കു തുടക്കം. ഇതേച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് ബുധനാഴ്ച രാത്രി 7.30ന് വീണ്ടും വഴക്കുണ്ടായി.

സുനിത ഭർത്താവിനോടും മകനോടും ഇക്കാര്യം പറയുകയും ഇവർ ആസാദിനെ ചോദ്യം ചെയ്യാൻ ഒരുങ്ങിയതുമാണ് വീണ്ടും തമ്മിത്തല്ലിന് വഴിയൊരുക്കിയത്. വീരുവിനെയും മകനെയും ആക്രമിക്കാൻ ആസാദ് കത്തിയുമായാണ് വീടിനു പുറത്തെത്തിയത്. ആദ്യം ആകാശിനെയാണ് ആസാദ് കുത്തിയത്. ഇത് തടുക്കാനെത്തിയ വീരുവിനെയും സുനിതയേയും ആസാദ് കുത്തി. ഇവർ വീണതോടെ രക്തംപുരണ്ട കത്തിയുമായി ആസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വീഡിയോ ചിത്രീകരിച്ച അയൽക്കാർ ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP