Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോക്ടർമാരുടെ കൈപ്പിഴയ്ക്ക് മുന്നിൽ ജയിച്ച കുഞ്ഞ് വിധിയുടെ മുന്നിൽ തോറ്റു; കുട്ടി മരണത്തിന് കീഴടങ്ങിയത് പ്രസവിച്ച് ആറ് ദിവസത്തിന് ശേഷം; ഡൽഹി മാക്‌സ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി

ഡോക്ടർമാരുടെ കൈപ്പിഴയ്ക്ക് മുന്നിൽ ജയിച്ച കുഞ്ഞ് വിധിയുടെ മുന്നിൽ തോറ്റു; കുട്ടി മരണത്തിന് കീഴടങ്ങിയത് പ്രസവിച്ച് ആറ് ദിവസത്തിന് ശേഷം; ഡൽഹി മാക്‌സ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗ് മാക്‌സ് ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ശവസംസ്‌ക്കാര ചടങ്ങിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ കൈപ്പിഴയ്ക്ക് മുന്നിൽ ജയിച്ച കുഞ്ഞ് വിധിയുടെ മുന്നിൽ തോറ്റു. പ്രസവിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികൾ രണ്ടും മരിച്ചെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതർ പ്‌ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബന്ധുക്കൾക്ക് നൽകിയിരുന്നു. എന്നാൽ കുട്ടികളുടെ ജഡം സംസ്‌കരിക്കാൻ തുടങ്ങുന്നതിന് മുൻപാണ് ഒന്നു മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ കണ്ടത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ വാർത്ത പുറത്തു വന്നതോടെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സംഭവം അന്വേഷിക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. ഡൽഹി സർക്കാർ ആശുപത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വ്യക്തമാക്കി. അബദ്ധം സമ്മതിച്ച ആശുപത്രി ഉത്തരവാദിയായ ഡോക്ടറോട് അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടു.

അതേസമയം, ആറ് മാസം ഗർഭിണിയായ ഭാര്യയുടെ ഭ്രൂണം നഴ്‌സറിയിൽ സൂക്ഷിക്കുന്നതിനും മറ്റുമായി ആശുപത്രി അധികൃതർ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഭർത്താവ് ആശിഷ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകരമായ നരഹത്യ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് രണ്ടാമത്തെ കുട്ടിയും മരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP