Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോലി മാരോ സാലോം കോ; ഡൽഹി മെട്രോയിൽ മുദ്രാവാക്യം വിളി; അധികൃതർക്ക് ഞെട്ടൽ; ആറു പേരെ മെട്രോ അധികൃതർ പൊലീസിനു കൈമാറി

ഗോലി മാരോ സാലോം കോ; ഡൽഹി മെട്രോയിൽ മുദ്രാവാക്യം വിളി; അധികൃതർക്ക് ഞെട്ടൽ; ആറു പേരെ മെട്രോ അധികൃതർ പൊലീസിനു കൈമാറി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പു വേളയിൽ മുഴങ്ങിയ പ്രകോപന മുദ്രാവാക്യം വിളി ഡൽഹി മെട്രോയിലും. 'ദേശദ്രോഹികളെ' വെടിവയ്ക്കാൻ ആഹ്വാനം ചെയ്ത് ഡൽഹി മെട്രോ സ്റ്റേഷനിൽ മുദ്രാവാക്യം വിളി ഉയർന്നത്. രാജീവ് ചൗക്ക് സ്റ്റേഷനിലാണ് ഒരു കൂട്ടം ആളുകൾ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ള ടീ ഷർട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. ദേശ് കെ ഗദ്ദാറോം കോ ഗോലി മാരോ സാലോംകോ എന്നാണ് ഇവർ വിളിച്ചുപറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ മെട്രോ അധികൃതർ പൊലീസിനു കൈമാറിയതായി റിപ്പോർട്ടുണ്ട്. ഇവർ യാത്രക്കാർ ആണെന്നാണ് മെട്രോ അധികൃതർ പറയുന്നത്.

ഡൽഹി മെട്രോയിൽ ഏതു വിധത്തിലുമുള്ള പ്രകടനങ്ങൾക്കു വിലക്കുണ്ട്. ഇതു ലംഘിച്ച് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനിൽ ഉണ്ടായ മുദ്രാവാക്യം വിളി അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഡൽഹി കലാപത്തിനു കാരണമായതെന്ന് ആരോപണമുയർന്ന മുദ്രാവാക്യമാണ് ഇവർ വിളിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP