Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിലെ അധികാര വടംവലി പകപോക്കലിലേക്ക് നീങ്ങുന്നു; മുഖ്യമന്ത്രി കെജ്രിവാൾ അടക്കം 24 ആപ്പ് എംഎൽഎമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്

ഡൽഹിയിലെ അധികാര വടംവലി പകപോക്കലിലേക്ക് നീങ്ങുന്നു; മുഖ്യമന്ത്രി കെജ്രിവാൾ അടക്കം 24 ആപ്പ് എംഎൽഎമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണ്ണറും സർക്കാറും തമ്മിലുള്ള അധികാര വടംവലി പുതിയ ഘട്ടങ്ങളിലേക്ക് നീങ്ങുന്നു. കേന്ദ്രവുമായുള്ള തർക്കം മുറുകവേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം 24 ആം ആദ്മി എംഎൽഎമാർക്കെതിരെ വിവിധ കേസുകളിലായി കൂട്ടകുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഡൽഹി പൊലീസ്. ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ പുതിയ വിവാദങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. 21 എംഎ‍ൽഎമാർക്കെതിരെ 24 വിവിധ ക്രിമിനൽ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേജ്‌രിവാളിനെ കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് കേസിൽ പെട്ട മറ്റൊരു പ്രമുഖൻ.

നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കേജ്‌രിവാളിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസുണ്ട്. ആകെ ആറു കേസുകളാണ് കേജ്‌രിവാളിനെതിരെയുള്ളത്. നിയമലംഘനത്തിനാണ് മനീഷ് സിസോദിയയ്‌ക്കെതിരെ കേസ്. 2014 ജനുവരിയിൽ നിരോധനാജ്ഞ ലംഘിച്ച് റെയിൽവേ ഭവൻ ഉപരോധിച്ച കേസിലാണ് കേജ്‌രിവാളും സിസോദിയയും ഉൾപ്പെട്ടിരിക്കുന്നത്. ഈ കേസിൽ ഓഗസ്റ്റ് നാലിന് ഇനി വാദം കേൾക്കുക.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത മുൻ നിയമ മന്ത്രി ജിതേന്ദർ സിങ് തോമറിനെതിരായ അന്വേഷണം നടന്നുവരികയാണ്. കരോൾ ബാഗ് എംഎൽഎയായ വിശേഷ് രവിക്കെതിരെയും സമാന കേസിൽ പ്രാഥമികാന്വേഷണം നടക്കുകയാണ്. വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളിൽ കൊണ്ട്‌ലിയിൽ നിന്നുള്ള എംഎ‍ൽഎയായ മനോജ് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്.

മാത്രമല്ല, നാല് ഇദ്ദേഹത്തിനെതിരേ എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനം വരാനുമുണ്ട്. ഉത്തംനഗറിൽ നിന്നുള്ള എംഎ‍ൽഎയായ നരേഷ് ബലിയനെതിരേയുള്ള കേസ് തിരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്തു എന്നുള്ളതാണ്. സർക്കാർ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിനാണ് തിലക് നഗറിൽ നിന്നുള്ള എംഎ‍ൽഎ ജർണയിൽ സിങ് നിയമനടപടികൾ നേരിടുന്നത്. ആദ്യ എ.എ.പി സർക്കാരിലെ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതിക്കെതിരെ ഭാര്യ ഗാർഹിക പീഡനകേസ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP