Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ പുതിയ നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്; സ്വകാര്യ, ഗവൺമന്റ് സെക്ടറുകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ പുതിയ നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്; സ്വകാര്യ, ഗവൺമന്റ് സെക്ടറുകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ പുതിയ നിർദ്ദേശവുമായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. സ്വകാര്യ, ഗവൺമന്റ് സെക്ടറുകളിൽ ജോലി ചെയ്യുന്നവർക്ക് വീട്ടിലിരുന്ന് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരേ സ്ഥലത്തേക്ക് ജോലിക്ക് പോകുന്നവരാണെങ്കിൽ ഒരുമിച്ച് ഒരു വാഹനത്തിൽ പോകണമെന്നും കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ്. വിദ്യാർത്ഥികളുടെ യാത്രയ്ക്ക് വേണ്ടി സ്‌കൂളുകൾ എല്ലാം തന്നെ വാഹനങ്ങൾ ഏർപ്പെടുത്തണമെന്നും വെവ്വേറെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും പറഞ്ഞു. 

ഡൽഹിക്ക് പുറമേ സമീപ നഗരപ്രദേശങ്ങളായ ഗുർഗ്രാം, ഗസ്സിയാബാദ്, നോയിഡ ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ നിർദ്ദേശം നടപ്പാക്കാനുദ്ദേശിക്കുന്നത്. 'പ്രകൃതിക്ക് വേണ്ടിയാണ് ഇത്തരം നിർദ്ദേശങ്ങൾ. പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ ഈ നിർദ്ദേശങ്ങൾ നടപ്പാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സാധിക്കുകയുള്ളൂ എന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP