Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡൽഹി കലാപത്തിൽ വസ്തുതാന്വേഷണ സമിതിയുമായി കോൺഗ്രസ്; കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കോൺഗ്രസ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച അഞ്ചംഗ വസ്തുതാന്വേഷണ സമിതിയിൽ മുകുൾ വാസ്നിക്, താരിഖ് അൻവർ, സുഷ്മിത ദേവ്, ശക്തിസിൻഹ് ഗോഹിൽ, കുമാരി ഷെൽജ എന്നിവരാണ് അംഗങ്ങൾ. വസ്തുതാന്വേഷണ സമിതി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും.

42 പേരുടെ ജീവൻ പൊലിഞ്ഞ കലാപത്തിൽ മുന്നൂറിലറെ പേർക്ക് പരുക്കേറ്റിരുന്നു. സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം കത്തിപ്പടർന്ന ആദ്യ ദിവസങ്ങളിൽ ഡൽഹി പൊലീസ് നിഷ്‌ക്രിയരായിരുന്നു. ഈ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചത്.

ഇന്നലെയാണ് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിന്ന് നൽകിയ നിവേദനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡൽഹിയിൽ അക്രമം തടയുന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടു. അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ ഉടൻ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവൻ സന്ദർശിച്ച സംഘത്തിൽ മന്മോഹൻ സിങ്, ഗുലാംനബി ആസാദ്, എ.കെ ആന്റണി, കെ.സി വേണുഗോപാൽ, മല്ലികാർജുന ഖാർഖെ തുടങ്ങിയ നേതാക്കൾ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP