Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വഭേദഗതി നിയമം: ഷഹീൻ ബാഗിന് സമാനമായി ജാഫ്രാബാദും സാക്ഷിയാകുന്നു; പ്രതിഷേധം കനത്തതോടെ സുരക്ഷാ സേനയെ വിന്യസിച്ച് അധികൃതർ; ഡൽഹി ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു

പൗരത്വഭേദഗതി നിയമം: ഷഹീൻ ബാഗിന് സമാനമായി ജാഫ്രാബാദും സാക്ഷിയാകുന്നു; പ്രതിഷേധം കനത്തതോടെ സുരക്ഷാ സേനയെ വിന്യസിച്ച് അധികൃതർ; ഡൽഹി ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ന്യൂഡൽഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സീലാംപൂരിൽനിന്ന് യമുന വിഹാറിലേക്കുള്ള 66-ാം നമ്പർ റോഡ് പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ഡൽഹിയിലെ ശാഹീൻ ബാഗിലേതിന് സമാനമായ പ്രതിഷേധത്തിനാണ് ജാഫ്രാബാദും സാക്ഷിയാകുന്നത്.

അഞ്ഞൂറിലധികം പ്രതിഷേധക്കാരാണ് ഇവിടെയുള്ളത്. ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാർ ഇവിടെ എത്തിയത്. ഞായറാഴ്ച രാവിലെയും പ്രതിഷേധം തുടർന്നതോടെയാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. ദേശീയ പതാകയേന്തി, കൈയിൽ നീല ബാഡ്ജ് ധരിച്ച് 'ജയ് ഭീം', 'ആസാദി' മുദ്രാവാക്യം വിളികളോടെയാണ് സമരക്കാർ പ്രദേശത്ത് തുടരുന്നത്. പ്രതിഷേധം കനത്തതോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ അടച്ചു. ട്രെയിനുകൾ ഈ സ്റ്റോപ്പിൽ തൽക്കാലത്തേക്ക് നിർത്തില്ലെന്നാണ് അറിയിപ്പ്.

പ്രതിഷേധം രാത്രി മുഴുവൻ തുടർന്നിരുന്നു, പൊലീസ് ഉദ്യോഗസ്ഥർ അവരുമായി ചർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീകൾ തെരുവിലിരുന്ന് പ്രതിഷേധം വ്യാപിച്ചിരുന്നു. സീലാംപൂറിനെ മജ്പൂരിലേക്കും യമുന വിഹാറിലേക്കും ബന്ധിപ്പിക്കുന്ന റോഡ് നമ്പർ 66 സ്ത്രീകൾ തടഞ്ഞതോടെയാണ് സുരക്ഷ കൂടുതൽ വ്യാപിപ്പിച്ചത്. എന്നാൽ, പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ അധികൃതർ നിർദേശിച്ചെങ്കിലും സമരക്കാർ കൂട്ടാക്കാതെ പ്രതിഷേധം തുടരുകയായിരുന്നു.

കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറിയിരുന്നു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ജാമിയ സർവകലാശാലയിൽ ഉണ്ടായ പൊലീസ് അതിക്രമമാണ് ജനങ്ങളെ പ്രലോഭിപ്പിച്ചത്. സമരക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടതായും ബസുകൾക്ക് കല്ലെറിഞ്ഞതായും റിപ്പോർട്ട് ഉണ്ട്. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതായും നേരത്തെ റിപ്പോർട്ട് വന്നു. സമാധാനമായി പ്രകടനം നടത്തുകയായിരുന്ന തങ്ങൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ജനങ്ങൾ ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായി ഡി.എം.ആർ.സി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP