Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഡൽഹിയിൽ ദേശീയസുരക്ഷാ നിയമം നടപ്പാക്കാൻ നീക്കം; വ്യക്തികളെ മാസങ്ങളോളം കരുതൽ തടങ്കലിൽ വെക്കാം; ഡൽഹി പൊലീസിന് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം: ഉത്തരവ് പുറത്തിറങ്ങി

പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഡൽഹിയിൽ ദേശീയസുരക്ഷാ നിയമം നടപ്പാക്കാൻ നീക്കം; വ്യക്തികളെ മാസങ്ങളോളം കരുതൽ തടങ്കലിൽ വെക്കാം; ഡൽഹി പൊലീസിന് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം: ഉത്തരവ് പുറത്തിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മീഷണർക്ക് ആരെയും കരുതൽ തടങ്കലിൽ വെക്കാനുള്ള പ്രത്യേകാധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) 1980 പ്രകാരം ആളുകളെ കസ്റ്റഡിയിലും കരുതൽ തടങ്കലിലും വെക്കാനുള്ള പ്രത്യേകാധികാരമാണ് ഡൽഹി പൊലീസ് കമ്മീഷണർക്ക് സർക്കാർ നൽകിയിരിക്കുന്നത്. ജനുവരി 19 മുതൽ ഏപ്രിൽ 18വരെയാണ് പൊലീസ് കമ്മീഷണർക്ക് പ്രത്യേക അധികാരം നൽകുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നടപടി എന്നത് ശ്രദ്ധേയമാണ്, ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനത്തിനോ ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ഒരു വ്യക്തിയെ മാസങ്ങളോളം കരുതൽ തടങ്കലിൽ വെയ്ക്കാനുള്ള അധികാരമാണ് ദേശീയ സുരക്ഷാ നിയമം നൽകുന്നത്.

നിയമപ്രകാരം വ്യക്തികളെ കുറ്റങ്ങളൊന്നും ചുമത്താതെ തന്നെ 12 മാസത്തോളം തടവിൽ വയ്ക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. തടങ്കലിൽ കഴിയുന്ന വ്യക്തിക്ക് അഭിഭാഷകന്റെ സേവനം ലഭിക്കില്ല. പ്രത്യേക അധികാരം നൽകുന്ന ഉത്തരവിൽ അസ്വഭാവികത ഇല്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മൂന്നു മാസം കൂടുമ്പോൾ ഇത്തരം ഉത്തരവ് ഇറക്കാറുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP