Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടുന്ന ബസിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികച്ചുവയോടെ ശല്യം ചെയ്ത് മധ്യവയസ്‌കൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പെൺകുട്ടി; സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു

ഓടുന്ന ബസിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികച്ചുവയോടെ ശല്യം ചെയ്ത് മധ്യവയസ്‌കൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പെൺകുട്ടി; സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ ബസിൽ വെച്ച് വീണ്ടും പെൺകുട്ടിക്ക് ലൈംഗികാതിക്രമം നടന്നു.

ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയെ ഓടുന്ന ബസിനുള്ളിൽവച്ച് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിദ്യാർത്ഥിനി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്തത്.

വസന്ത് വില്ലേജിൽനിന്ന് ഐഐടി ഗേറ്റിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് മധ്യവയസ്‌കൻ പെൺകുട്ടിയെ ലൈംഗികച്ചുവയോടെ ശല്യം ചെയ്യാൻ ശ്രമിച്ചത്, ഉച്ചത്തിൽ ശബ്ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചെങ്കിലും സഹയാത്രികർ അടക്കം ആരും ശ്രദ്ധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP