Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പതപ്പിക്കാൻ' കവർ പാലിൽ സോപ്പു പൊടിയും; ന്യൂഡിൽസിനു പിന്നാലെ മദർ ഡയറിയും വിവാദത്തിൽ; ആരോപണം നിഷേധിച്ച് അധികൃതർ

'പതപ്പിക്കാൻ' കവർ പാലിൽ സോപ്പു പൊടിയും; ന്യൂഡിൽസിനു പിന്നാലെ മദർ ഡയറിയും വിവാദത്തിൽ; ആരോപണം നിഷേധിച്ച് അധികൃതർ

ആഗ്ര: മാഗി ന്യൂഡിൽസ് വിവാദം കത്തിപ്പടർന്നതിനു പിന്നാലെ രാജ്യത്ത് വിൽപ്പനയിലുള്ള ഭക്ഷ്യ പദാർഥങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഇപ്പോഴിതാ ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തി പുതിയ വാർത്ത പുറത്തുവന്നു.

കവർ പാലിൽ നിന്ന് സോപ്പുപൊടി കണ്ടെത്തിയെന്ന വാർത്തയാണ് പുറത്തുവന്നത്. നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡ് ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള മദർ ഡയറി കവർ പാലിൽ നിന്ന് സോപ്പുപൊടി കണ്ടെത്തിയെന്നാണ് ഉത്തർപ്രദേശ് ഫുഡ് അഡ്‌മിനിസ്‌ട്രേഷൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം കമ്പനി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

ഇരുപത്തിമൂന്നോളം പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് ഓരോ പാൽ ടാങ്കറുകളും സംസ്‌കരണത്തിന് തയ്യാറാകുന്നതെന്ന് മദർ ഡയറി ബിസിനസ് ഹെഡ് സന്ദീപ് ഘോഷ് പറയുന്നു. കർശന പരിശോധനയാണ് ഇക്കാര്യത്തിൽ നടത്തുന്നു. പരിശോധനകയിൽ പാലിൽ മായം കണ്ടെത്തിയാൽ അതു പിന്നീട് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ബാഹ് ടെഹ്‌സിലിലെ രണ്ടു ഡയറികളിൽ നിന്ന് ആഗ്ര ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്.എസ്.ഡി.എ) ശേഖരിച്ച് പരിശോധനയ്ക്കായി കൊൽക്കത്തയിലെ സെൻട്രൽ ഫുഡ് ലബോറിട്ടറിയിലേക്കയച്ച സാമ്പിളുകളിലാണ് മായം കണ്ടെത്തിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം എഫ്.എസ്.ഡി.എ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പിളുകളിലൊന്നിൽ സോപ്പുപൊടിയുടെ അംശവും മറ്റൊന്നിൽ ഗുണനിലവാരം കുറഞ്ഞ മറ്റൊരു മൃഗത്തിന്റെ കൊഴുപ്പും കണ്ടെത്തിയതായാണ് ആരോപണം. നേരത്തെ മീററ്റ് ഫുഡ് ലബോറട്ടറിയിൽ നടന്ന പരിശോധനയിലും ഇതേ സാമ്പിളുകളിൽ മായം കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് ഷാഹ്പൂർ പ്ലാന്റിന്റെ ലൈസൻസ് റദ്ദാക്കാനും ഗജൗരാഹ പ്ലാന്റിന് അഞ്ചു ലക്ഷം രൂപ പിഴ ചുമത്താനും നടപടി ആരംഭിച്ചതായി എഫ്.എസ്.ഡി.എ ഓഫീസർ രാം നരേഷ് യാദവ് വ്യക്തമാക്കി. കൂടാതെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് 2006 പ്രകാരം കമ്പനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചു. നിർദേശിക്കപ്പെട്ട നിബന്ധനകൾ പാലിക്കാത്തതിനാൽ സംസ്ഥാനത്ത് മുമ്പും പല തവണ മദർ ഡയറി ഉത്പന്നങ്ങൾ നിയമപ്രശ്‌നങ്ങളിൽപെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP