Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

19-ാം വയസ്സിൽ വൃഷണം നീക്കം ചെയ്തത് അനേകരുടെ; ദൈവത്തിന്റെ പേരിൽ സമ്പാദിച്ചത് കോടാനുകോടികൾ; ഹരിയാണയിലെ ശക്തിമാനായ ആൾ ദൈവത്തിന്റെ കഥകൾ ലോക മാദ്ധ്യമങ്ങളിലും

19-ാം വയസ്സിൽ വൃഷണം നീക്കം ചെയ്തത് അനേകരുടെ; ദൈവത്തിന്റെ പേരിൽ സമ്പാദിച്ചത് കോടാനുകോടികൾ; ഹരിയാണയിലെ ശക്തിമാനായ ആൾ ദൈവത്തിന്റെ കഥകൾ ലോക മാദ്ധ്യമങ്ങളിലും

ദൈവത്തോട് കൂടുതൽ അടുക്കുന്നത്തിന് പുരുഷത്വം ഇല്ലാതാക്കണമെന്ന് ഗുരു ആവശ്യപ്പെട്ടാൽ വിശ്വാസികൾ അതിന് തയ്യാറാകാതിരിക്കുന്ന തെങ്ങനെ? ആൾദൈവവും സിനിമാ താരവും സർവോപരി കോടീശ്വരനുമായ ഗുരു ബാബ ഗുർമീത് റാം റഹിം സിങ്ങിന്റെ ക്രൂരകഥകൾ ഓരോന്നായി പുറത്തേയ്ക്ക് വരികയാണ്. റാം റഹിം സിങ് ലോകമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇത്തരം ക്രൂരതകളുടെ പേരിൽത്തന്നെ.

ദൈവത്തോട് കൂടുതൽ അടുക്കുന്നതിന് വരിയുടയ്ക്കലിന് വിധേയനാകണമെന്ന നിർദ്ദേശമാണ് ഗുരു അനുയായികൾക്ക് നൽകിയത്. 2000-നും 2009-നുമിടയ്ക്ക് നാന്നൂറിലേറെ അനുയായികളെ വൃഷണം നീക്കം ചെയ്യാൻ ഗുരു പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അതിന് വിധേയനായ പഴയ ശിഷ്യൻ വെളിപ്പെടുത്തി. 34 വയസ്സുള്ള ഹൻസ് രാജ് ചൗഹാനാണ് റാം റഹിം സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. തനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഗുരുവിന്റെ നിർദ്ദേശപ്രകാരം താൻ വൃഷണങ്ങൾ നീക്കം ചെയ്തതെന്ന് ഹൻസ് രാജ് പറഞ്ഞു.

ഹരിയാണയിലെ സിർസ നഗരത്തിലുള്ള തന്റെ ആസ്ഥാനത്തുവച്ചാണ് ഗുരു ശിഷ്യന്മാരെ വരിയുടയ്ക്കലിന് പ്രേരിപ്പിച്ചതെന്ന് ഹൻസ് രാജ് പറഞ്ഞു. സിർസ സിറ്റിയിൽ റാം റഹിം സിങ്ങിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയവും സ്‌കൂളുകളും 400 കിടക്കകളുള്ള ആശുപത്രിയുമൊക്കെയുണ്ട്. ദൈവത്തിന്റെ പേരിൽ ഗുരു സമ്പാദിച്ച കോടികളാണ് ഇവിടുത്തെ വരുമാനമാർഗം. ആഡംബരപ്രിയനായ റാം റഹിം സിങ് റോക്ക് സ്റ്റാർ സന്യാസിയെന്നാണ് അറിയപ്പെടുന്നതുതന്നെ. 

മോക്ഷപ്രാപ്തിക്ക് പുരുഷത്വം നീക്കം ചെയ്യണമെന്ന ഗുരുവിന്റെ ഉപദേശം സ്വീകരിച്ചാണ് താൻ വൃഷണങ്ങൾ നീക്കിയതെന്ന് ഹൻസ് രാജ് പറഞ്ഞു. തന്നെപ്പോലെ നാന്നൂറോളം പേർ ഇതിന് വിധേയരായിട്ടുണ്ട്. ഇപ്പോൾ ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ് താനും മറ്റുള്ളവരും. ഗുരുവിനെ ഭയന്നാണ് മറ്റുള്ളവർ രംഗത്തുവരാത്തതെന്നും ഹൻസ് രാജ് പറയുന്നു.

1949-ലാണ് ദേര സച്ചാ സൗദ സ്ഥാപിക്കപ്പെട്ടത്. ലോകമെമ്പാടുമായി അഞ്ചുകോടിയിലേറെ വിശ്വാസികൾ ഈ വിഭാഗത്തിനുണ്ട്. 1990 മുതൽ ദേരയുടെ തലവനാണ് റാം റഹിം സിങ്. സന്യാസിയെന്നതിന് പുറമെ സിനിമാതാരവും ഗായകനും ശാസ്ത്രജ്ഞനുമൊക്കെയാണ് ഗുരു. നിർബന്ധിച്ച് വന്ധ്യംകരിച്ചുവെന്ന പരാതിയെത്തുടർന്ന് ഗുരുവിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹൻസ് രാജ് വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. എന്നാൽ, ഇതുവരെ ഗുരുവിനെതിരെ കേസ്സൊന്നും ചാർജ് ചെയ്തിട്ടില്ല 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP