Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രസീലിലെ തന്റെ വാഹനങ്ങളിൽ ശിവസേനയുടെ ചിഹ്നം പതിപ്പിച്ച് കറക്കം; പോർച്ചുഗീസ് അടക്കം ആറ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ശിവസേനാ പ്രവർത്തകൻ ധീരജ് മോറ ബ്രസീലിലെ പ്രതിഷേധസമരങ്ങളിലും നിറസാന്നിധ്യം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ഇക്കുറിയും ധീരജ് മുംബൈയിലേക്ക് പറന്നിറങ്ങി

ബ്രസീലിലെ തന്റെ വാഹനങ്ങളിൽ ശിവസേനയുടെ ചിഹ്നം പതിപ്പിച്ച് കറക്കം; പോർച്ചുഗീസ് അടക്കം ആറ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ശിവസേനാ പ്രവർത്തകൻ ധീരജ് മോറ ബ്രസീലിലെ പ്രതിഷേധസമരങ്ങളിലും നിറസാന്നിധ്യം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ഇക്കുറിയും ധീരജ് മുംബൈയിലേക്ക് പറന്നിറങ്ങി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 'തിരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും അതിന്റെ പൊരിച്ചിൽ മുഴുവനും ഇവിടാ'. അറബിക്കഥ എന്ന ശ്രീനിവാസൻ ചിത്രത്തിലെ ഡയലോഗാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ സമയത്ത് ഏവർക്കും ഓർമ്മ വരുന്നത്. പ്രചരണ സമയം മുതൽ വോട്ടെടുപ്പ് ദിനം വരെ ജോലിയോട് വിടപറഞ്ഞ് വിദേശത്ത് നിന്നും നാട്ടിലേക്ക് വിമാനം കയറിയ ഒട്ടേറെ പ്രവാസികളുണ്ട്. എന്നാൽ സ്വന്തനാട്ടിൽ രാഷ്ട്രീയ രംഗത്ത് ഒരു കാലഘട്ടം വരെ നിന്ന ശേഷം പിന്നീട് വിദേശത്തേക്ക് പോയ ശിവസേനാ പ്രവർത്തകൻ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി മുംബൈയിൽ വിമാനമിറങ്ങിയതാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. അതും ബ്രസീലിൽ നിന്ന്.

ശിവസേന പ്രവർത്തകനായ ധീരജ് മോറെയാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ ബ്രസീലിൽ നിന്നും മുംബൈയുടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങിയത്. ധീരജ് 1998-ലാണ് വിദേശത്തേക്ക് പോയത്. ജനിച്ചു വളർന്ന മുംബൈയിൽ ഒരു കാലയളവ് വരെ ശിവസേനയിൽ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ധീരജ്. പിന്നീട് ജീവിക്കാൻ ജോലി എന്ന ചിന്തയിൽ മുഴുകിയിരുന്ന കാലത്ത് ആദ്യം ഹോങ്കോങ്ങിലെത്തി. അവിടെ നിന്ന് ബ്രസീലിലെത്തി സ്ഥിരതാമസമാക്കി. സാവോപോളോയിൽ താമസിക്കുന്ന ധീരജ് മോറെയ്ക്ക് ബ്രസീലിലെ പെർമനന്റ് റെസിഡന്റ് കാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും മുംബൈയിലെ വോട്ടർപട്ടികയിൽനിന്ന് പേരുവെട്ടിയില്ല.

അതിനാൽതന്നെ കഴിഞ്ഞ എട്ടുവർഷത്തിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ മുംബൈയിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങും. ബ്രസീലിലെ തന്റെ വാഹനങ്ങളിൽ ശിവസേനയുടെ ചിഹ്നവും സ്റ്റിക്കറും പതിച്ചാണ് മോറെയുടെ കറക്കം. പോർച്ചുഗീസ് അടക്കം ആറ് ഭാഷകൾ കൈകാര്യംചെയ്യുന്ന അദ്ദേഹം ബ്രസീലിലെ പല പ്രതിഷേധസമരങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. ശിവസേനയുടെ ഭാഗമായി ചെയ്ത സേവനങ്ങളും അനുഭവങ്ങളും ബ്രസീലിൽ തനിക്ക് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നാണ് ധീരജ് മോറെയുടെ അഭിപ്രായം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP