Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഫോണിൽ ബെല്ലടിച്ചതല്ല; കോയമ്പത്തൂരിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ സഹായത്തിനായി മുൻ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത് ജയ്ഹിന്ദ് ടിവിയുടെ ലൈവ് പ്രോ​ഗ്രാമിൽ; വിവരങ്ങൾ അറിഞ്ഞതോടെ ഉടനടി ഇടപെട്ടത് ഭക്ഷണ സാമ​ഗ്രികൾ എത്തിച്ച് നൽകാനെന്നും വ്യക്തമാക്കി പെൺകുട്ടികൾ; ഉമ്മൻ ചാണ്ടിയുടെ കരുതലിന് കയ്യടിച്ച് കേരളം

മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഫോണിൽ ബെല്ലടിച്ചതല്ല; കോയമ്പത്തൂരിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ സഹായത്തിനായി മുൻ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടത് ജയ്ഹിന്ദ് ടിവിയുടെ ലൈവ് പ്രോ​ഗ്രാമിൽ; വിവരങ്ങൾ അറിഞ്ഞതോടെ ഉടനടി ഇടപെട്ടത് ഭക്ഷണ സാമ​ഗ്രികൾ എത്തിച്ച് നൽകാനെന്നും വ്യക്തമാക്കി പെൺകുട്ടികൾ; ഉമ്മൻ ചാണ്ടിയുടെ കരുതലിന് കയ്യടിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ലോ​ക്ക്ഡൗ​ണി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​നിക​ൾ സ​ഹാ​യ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ണെ​ന്ന് ക​രു​തി വി​ളി​ച്ച​ത് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വിളിച്ചു എന്ന വാർത്തയിൽ ചില പിശകുകൾ ഉണ്ടെന്ന് വ്യക്തമാക്കി വിദ്യാർത്ഥികൾ രം​ഗത്ത്. മുഖ്യമന്ത്രിയുടെ നമ്പർ എന്ന കരുതി വിളിച്ച നമ്പരിൽ ഉമ്മൻ ചാണ്ടിടെ കിട്ടുകയായിരുന്നു എന്ന വാർത്തകൾ ശരിയല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ഇന്റർനെറ്റിൽ പരതിയപ്പോൾ കിട്ടിയ മുഖ്യമന്ത്രിയുടെ നമ്പരിൽ വിളിച്ചെങ്കിലും അത് നിലവിലുണ്ടായിരുന്നില്ല. തുടർന്ന് ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ജയ്ഹിന്ദ് ടിവിയിലെ ഉമ്മൻ ചാണ്ടിയുടെ ലൈവ് പ്രോ​ഗ്രാമിലേക്ക് വിളിക്കുകയായിരുന്നു എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.

കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​പ്‌​ടോ​മെ​ട്രി പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ എ​ട​പ്പാ​ൾ, അ​രി​ക്കോ​ട്, തി​രൂ​ർ, തൃ​പ്ര​ങ്ങോ​ട്, വൈ​ര​ങ്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ സ​ജ്‌​ന, മു​ഹ്‌​സി​ന, ശാ​മി​ലി, മു​ഫീ​ദ, അ​മൃ​ത, മു​ഹ്‌​സി​ന എ​ന്നീ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ലോ​ക്ക്ഡൗ​ണി​ൽ ഹോ​സ്റ്റ​ലി​ൽ കു​ടു​ങ്ങി​യ​ത്.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളെ​ല്ലാം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് നാ​ട്ടി​ലെ​ത്താ​നാ​യി​ ഇവർ ശ്രമിച്ചു. അത്ഇ നടക്കാതെ വന്നപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലൈവ് പ്രോ​ഗ്രാമിലേക്ക് വിളിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇ​വ​ർ​ക്ക് ഒ​രു​മാ​സ​ത്തേ​ക്ക് വേ​ണ്ട ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​ച്ചു ന​ൽ​കി. പി​ന്നീ​ട് ര​ണ്ട് പ്രാ​വ​ശ്യം ഫോ​ൺ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി, നാ​ട്ടി​ലെ​ത്തി​ക്കു​വാ​നു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

പഠനത്തിന്റെ ഭാഗമായി മാർച്ച് 24 വരെ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലായിരുന്നു വിദ്യാർത്ഥിനികൾ. നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ, മുഖ്യമന്ത്രിയുടേതെന്ന് കരുതിയ, ഒരു നമ്പരിലാണ് ആദ്യം വിളിച്ചത്. അത് നിലവിലില്ലെന്നാണ് പറഞ്ഞത്. അതിനിടെ ജെയ്‌സൺ എന്നൊരാൾ മുഖേന ഈറോഡുള്ള ചില സുഹൃത്തുക്കൾ നാട്ടിലേക്ക് മടങ്ങിയെന്ന് അറിഞ്ഞു.

സഹായത്തിനായി അദ്ദേഹത്തെ തിങ്കളാഴ്ച ബന്ധപ്പെട്ടു. ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലേക്ക് പോവുക ബുദ്ധിമുട്ടാണെന്നും ജയ്ഹിന്ദ് ടിവിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലൈവ് പ്രോഗ്രാം ഉണ്ടെന്നും അതിലൊന്ന് വിളിച്ച് ആവശ്യം പറയൂവെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതുപ്രകാരമാണ് ലൈവിൽ ഉമ്മൻ ചാണ്ടി സാറിനോട് സംസാരിച്ചത്. മുഫീദയാണ് അവസ്ഥ വിശദീകരിച്ചത്. നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ഭക്ഷണത്തിനുൾപ്പെടെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു- വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.

എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ഉള്ള ഇടങ്ങളിൽ തന്നെ തുടരണമെന്നാണ് സർക്കാരുകളുടെ നിർദ്ദേശമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുള്ള സഹായങ്ങൾ ഉറപ്പാക്കാമെന്നും അറിയിച്ചു. അങ്ങനെ അദ്ദേഹം ചുമതലപ്പെടുത്തിയ ഒരാൾ വിളിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ അയാൾ ഭക്ഷണസാധനങ്ങളുമായി എത്തി. അതിനിടെ ഉമ്മൻ ചാണ്ടി രണ്ടുതവണ ഇങ്ങോട്ടുവിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. തമിഴ്‌നാട് ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാൻ സാധിക്കുമോയെന്ന് അന്വേഷിച്ചുനോക്കാമെന്നും പറഞ്ഞു. അതുപ്രകാരം തമിഴ്‌നാട് ആരോഗ്യവകുപ്പിലെ അനൂപ് എന്ന ഉദ്യോഗസ്ഥൻ വിളിച്ചു. എന്നാൽ നിലവിൽ നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP