Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവെ സ്റ്റേഷനിൽ വച്ച് മരിച്ച അർബീനയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ; ബീഹാർ സർക്കാർ കോടതിയിൽ വാദിച്ചത് തെറ്റായ വിവരം; നിഷേധിച്ച് അർബീനയുടെ പിതാവ്; മകൾക്ക് യാതൊരു വിധ അസുഖവുമുണ്ടായിരുന്നില്ലെന്നും, ആരോപണം ഞങ്ങളെ വേദനിപ്പിച്ചെന്നും പിതാവിന്റെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ബിഹാറിലെ റെയിൽവെ സ്റ്റേഷനിൽ വച്ച് മരിച്ച അതിഥി തൊഴിലാളിയായ അർബീനയക്ക് മാനസ്സിക പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ. ബിഹാർ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത് അർബീന മാനസ്സിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ്. എന്നാൽ ഇത് നിഷേധിക്കുകയാണ് അർബീനയുടെ പിതാവ് മുഹമ്മദ് നെഹ്‌റുൽ. ''എന്റെ മകൾക്ക് യാതൊരു വിധ അസുഖവുമുണ്ടായിരുന്നില്ല. ആരോപണം ഞങ്ങളെ വേദനിപ്പിച്ചു'' - നെഹ്‌റുൽ പറഞ്ഞു.

അതേസമയം ബിഹാറിലെ മുസഫർപൂർ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ അതിഥി തൊഴിലാളിയായ 27കാരി അർബീനയുടെ മരണത്തിൽ കോടതി കേസെടുത്തു. സംഭവത്തെ ഞെട്ടിക്കുന്നതും നിർഭാഗ്യകരവുമെന്നാണ് കോടതി വിശേഷിപ്പിച്ചത്. തുടർന്ന് നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.

''പോസ്റ്റ്‌മോർട്ടം നടത്തിയോ? സ്ത്രീ മരിച്ചത് വിശപ്പ് സഹിക്കാനാകാതെയാണോ ? നിയമപാലകർ എന്ത് നടപടിയാണ് എടുത്തത്? ആചാരപ്രകാരവും സർക്കാർ നിർദ്ദേശപ്രകാരവും എവിടെ വച്ചാണ് മരിച്ചയാളുടെ അന്ത്യകർമ്മങ്ങൾ നടത്തിയത് ? അമ്മ മരിച്ചതോടെ ആ കുട്ടികളുടെ/ സഹോദരങ്ങളുടെ സംരക്ഷണം ആരാണ് ഏറ്റെടുത്തിരിക്കുന്നത് ? '' ജഡ്ജിമാർ ചോദിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ബിഹാറിലേക്കുള്ള പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ അർബീന. മതിയായ ആഹോരമോ വെള്ളമോ ലഭിക്കാതെ ക്ഷീണിതയായിരുന്നു അവരെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. 27 വയസ്സായിരുന്നു അർബീനയക്ക്.

''സ്ത്രീ മാനസ്സിക വെല്ലുവിളി നേരിടുന്നയാളാണ്. സൂറത്തിൽ നിന്നുള്ള യാത്രക്കിടെ സ്വാഭാവിക മരണമാണ് അവർക്ക് സംഭവിച്ചത്. '' എന്ന് ബിഹാർ സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ എസ് ഡി യാദവ് പറഞ്ഞു. യുവതിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. മൊഴി എടുത്തതിന് ശേഷംമുസഫർപൂർ സ്റ്റേഷനിൽ വച്ച് റെയിൽവെ അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം അർബീന സഹോദരിക്കും സഹോദരീ ഭർത്താവിനുമൊപ്പമാണ് താമസിച്ചിരുന്നതെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. അതേസമയം ഒരു മകൻ മാത്രമാണ് അർബീനയ്ക്ക് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നും റഹ്മാന് ഫർമാൻ എന്ന് പേരായ നാല് വയസ്സുകാരൻ സഹോദരനുണ്ടെന്നും ബന്ധുക്കൾ തിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP