Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാലാകോട്ട് ആക്രമണത്തിൽ ബിജെപി നേതാക്കൾ പറയുന്ന കണക്കുകളിൽ വൈരുദ്ധ്യം; യോഗിയും അമിത് ഷായും പറയുന്ന കണക്കുകൾ പോലും ഒന്നല്ല; മോദി മിണ്ടാതിരുന്നിട്ട് കാര്യമില്ല; അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയർത്തുന്ന സംശയങ്ങൾക്ക് മോദി മറുപടി പറഞ്ഞേ മതിയാകൂ: ദിഗ്‌വിജയ് സിങ്

ബാലാകോട്ട് ആക്രമണത്തിൽ ബിജെപി നേതാക്കൾ പറയുന്ന കണക്കുകളിൽ വൈരുദ്ധ്യം; യോഗിയും അമിത് ഷായും പറയുന്ന കണക്കുകൾ പോലും ഒന്നല്ല; മോദി മിണ്ടാതിരുന്നിട്ട് കാര്യമില്ല; അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയർത്തുന്ന സംശയങ്ങൾക്ക് മോദി മറുപടി പറഞ്ഞേ മതിയാകൂ: ദിഗ്‌വിജയ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് കണക്കുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ പറയുന്ന കണക്കുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് രംഗത്തുവന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയർത്തുന്ന സംശയങ്ങൾക്ക് മോദി മറുപടി പറഞ്ഞേ തീരൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട കണക്കുകളിൽ ആരാണ് കള്ളം പറയുന്നതെന്ന് ഇവിടുത്തെ ജനങ്ങൾക്ക് അറിയണം. ഇന്ത്യൻ സുരക്ഷാ സേനയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമാണ്. അവരെയോർത്ത് അഭിമാനമാണ്. എന്നാൽ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പല വിദേശമാധ്യമങ്ങളും സംശയം ഉയർത്തി. അത് നമ്മുടെ സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അമിത് ഷാ പറയുന്ന കണക്കാണോ യോഗി ആദിത്യനാഥ് പറയുന്ന കണക്കാണോ അതോ എസ്.എസ് അലുവാലിയ പറയുന്ന കണക്കാണോ ശരിയെന്ന് മോദി തന്നെ വ്യക്തമാക്കണം.- ദിഗ് വിജയ് സംിഗ് പറഞ്ഞു.

''പ്രൈം മിനിസ്റ്റർ ജീ, നിങ്ങളുടെ ചില മന്ത്രിമാർ പറയുന്നത് ബാലാകോട്ട് 300 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ്. ബിജെപി അധ്യക്ഷൻ പറയുന്നു 250 പേരാണ് കൊല്ലപ്പെട്ടതെന്ന്. എന്നാൽ യോഗി ആദിത്യനാഥ് പറയുന്നത് 400 പേർ കൊല്ലപ്പെട്ടുവെന്നാണ്. എന്നാൽ ഒരാൾ പോലും മരിച്ചിട്ടില്ലെന്നാണ് നിങ്ങളുടെ തന്നെ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറയുന്നത്. നിങ്ങളാണെങ്കിൽ മൗനം തുടരുന്നു. ഇവിടെ കള്ളം പറയുന്നത് ആരാണെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്- ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.

ഇത്തരം നടപടികളിലൂടെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അപമാനിക്കുകയാണ് മോദി ചെയ്തതെന്നും സിങ് കുറ്റപ്പെടുത്തി. ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ നിങ്ങളുടെ വിജയമാക്കാനാണ് ബിജെപി ശ്രമിച്ചത്. അത് നമ്മുടെ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP