Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പൊതുസ്വത്ത് നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവെച്ചുകൊന്നിട്ടുണ്ട് ഞങ്ങളുടെ സർക്കാർ'; വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ

'പൊതുസ്വത്ത് നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവെച്ചുകൊന്നിട്ടുണ്ട് ഞങ്ങളുടെ സർക്കാർ'; വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ ഇറങ്ങിയവരെ വെടിവെച്ച് കൊലപ്പെടുത്തുമെന്ന വിവാദ പരാമർശവുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ലാത്തിച്ചാർജ് നടത്താനോ വെടിയുതിർക്കാനോ ഉത്തരവിടാഞ്ഞ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ദിലീപ് ഘോഷ് രംഗത്തെത്തി. 'അവർ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവർ കരുതുന്നത്? അവരുടെ അച്ഛന്റേതാണോ? പൊതു സ്വത്ത് നികുതിദായകരുടെതാണ്. നിങ്ങൾ (മമത) അവരെ നിങ്ങളുടെ വോട്ടർമാരായി കാണുന്നതിനാൽ അവർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ദീലീപ് ഘോഷ് ചോദിച്ചു.

പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേയായിരുന്നു ഘോഷ് വിവാദ പരാമർശവുമായി രംഗത്തുവന്നത്. അസമിലും ഉത്തർപ്രദേശിലും ഞങ്ങളുടെ സർക്കാർ ഇതുപോലുള്ളവരെ നായ്ക്കളെപ്പോലെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്''- ദിലീപ് ഘോഷ് പറഞ്ഞു.''പൊതു സ്വത്ത് തീയിട്ട് നശിപ്പിക്കാൻ അത് അവരുടെ അച്ഛന്റെ സ്വത്താണോ? നികുതിദായകരുടെ പണംകൊണ്ട് നിർമ്മിച്ച സർക്കാരിന്റെ സ്വന്ത് എങ്ങനെയാണ് ഇവർ നശിപ്പിക്കുക?'', ദിലീപ് ഘോഷ് ചോദിച്ചു.

ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ ഈ ദേശവിരുദ്ധർക്കെതിരെ വെടിയുതിർത്ത് നീതി നടപ്പിലാക്കിയെന്നും ദിലീപ് ഘോഷ് പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നവർ ആരായാലും യു.പി സർക്കാർ ചെയ്തതുപോലെ വെടിവെക്കുകയാണ് വേണ്ടത്. അവർ ഇവിടെയെത്തും, ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കും. എന്നിട്ട് രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കും. ഇത് അവരുടെ അവകാശമാണോ? ഹിന്ദു ബംഗാളികളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

രാജ്യത്ത് രണ്ട് കോടി 'മുസ്ലിം നുഴഞ്ഞുകയറ്റക്കാർ' ഉണ്ടെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതിൽ ഒരു കോടി മാത്രം പശ്ചിമ ബംഗാളിലുണ്ടെന്നും മമത ബാനർജി അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP