Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാരദനെ ഗൂഗിളിനോട് ഉപമിച്ചതുകൊണ്ട് തീരുന്നില്ല; സീത ടെസ്റ്റ് ട്യൂബ് ശിശു; രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി

നാരദനെ ഗൂഗിളിനോട് ഉപമിച്ചതുകൊണ്ട് തീരുന്നില്ല; സീത ടെസ്റ്റ് ട്യൂബ് ശിശു; രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: രാമായണ കാലത്തും ടെസ്റ്റ് ട്യുബ് ശിശുക്കൾ ഉണ്ടായിരുന്നുവെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശർമ്മ. നാരദനെ ഗൂഗിളിനോട് ഉപമിച്ചതിന് പിന്നാലെയാണ് രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടായിരുന്നെന്ന പ്രസ്താവന. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും ശർമ്മ പറഞ്ഞു. അക്കാലത്തും ഇന്റർനെറ്റും ലൈവ് ടെലികാസ്റ്റും ഉണ്ടായിരുന്നു. മഹാഭാരത യുദ്ധം ധൃതരാഷ്ട്രർ തത്സമയം കണ്ടിരുന്നുവെന്നും ദിനേഷ് ശർമ്മ പറഞ്ഞു.

പത്രപ്രവർത്തനം ആരംഭിച്ചത് മഹാഭാരത കാലത്താണെന്ന് ബുധനാഴ്ച ശർമ്മ അവകാശപ്പെട്ടിരുന്നു. കാഴ്ചാ ശേഷിയില്ലാതിരുന്ന ധൃതരാഷ്ട്രർക്ക് കുരുക്ഷേത്ര യുദ്ധത്തിൽ പതിനെട്ട് ദിവസവും നടന്ന കാര്യങ്ങൾ സഞ്ജയ ഹസ്തിനപുരത്ത് ഇരുന്ന് വിവരിച്ചു നൽകിയിരുന്നു. ഇതടക്കം നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പുരാണകാലത്തും ആധുനിക സാങ്കേതികവിദ്യകൾ ഉണ്ടായിരുന്നുവെന്ന് സമർത്ഥിക്കുകയാണ് ദിനേഷ് ശർമ്മ.

ഹിന്ദി ജേർണലിസം ദിനത്തിൽ സംസാരിക്കവെയാണ് നാരദൻ ആദ്യത്തെ ഗൂഗിളാണെന്ന് ദിനേഷ് ശർമ്മ അവകാശപ്പെട്ടത്. നിങ്ങളുടെ ഗൂഗിൾ ഇപ്പോഴല്ലേ ഉണ്ടായത്. ഞങ്ങളുടെ ഗൂഗിൾ പണ്ടേ ആരംഭിച്ചതാണ്. നാരദൻ അറിവിന്റെ സംഗ്രഹമായിരുന്നു. നാരായണ നാരായണ എന്ന് മൂന്ന് തവണ പറഞ്ഞാൽ അദ്ദേഹത്തിന് എവിടെയും ഒരുനിമിഷനേരം കൊണ്ട് അറിവ് എത്തിക്കാൻ സാധിക്കുമായിരുന്നു-ദിനേഷ്് ശർമ്മ അവകാശപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP