Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴകത്ത് ഒരുപഞ്ഞവുമില്ല പുതിയ രാഷ്ട്രീയ പാർട്ടികൾക്ക്; പുതിയ കക്ഷിയെ പ്രഖ്യാപിക്കാൻ ഒരുങ്ങി ദിനകരൻ

തമിഴകത്ത് ഒരുപഞ്ഞവുമില്ല പുതിയ രാഷ്ട്രീയ പാർട്ടികൾക്ക്; പുതിയ കക്ഷിയെ പ്രഖ്യാപിക്കാൻ ഒരുങ്ങി ദിനകരൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടികളുടെ പൂക്കാലമാണ്. ആർകെ നഗർ എംഎൽഎ ടി.ടി.വി. ദിനകരനാണ് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്. പാർട്ടി പ്രഖ്യാപനം വ്യാഴാഴ്ച മധുരയിൽ നടക്കും.

പാർട്ടിയുടെ പേരും ചിഹ്നവും മധുരയിൽ് നടക്കുന്ന ചടങ്ങിൽ വച്ച് പ്രഖ്യാപിക്കുമെന്ന് ദിനകരൻ വ്യക്തമാക്കി. അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തിൽ നിന്ന് മോചിപ്പിക്കാൻ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പുതിയ രാഷ്ട്രീയ പാർ്ട്ടി വേണമെന്നും ദിനകരന് പറഞ്ഞു.

ജയലളിതയുടെ മരണത്തെത്തുടർന്ന് അണ്ണാഡിഎംകെയിലുണ്ടായ പ്രതിസന്ധികളാണ് ദിനകരന്റെ പാര്ട്ടി പ്രഖ്യാപനത്തിനു വഴിതെളിച്ചത്. അണ്ണാഡിഎംകെയിലെ ഇപിഎസ്-ഒപിഎസ് പക്ഷത്തുണ്ടായ വിയോജിപ്പുകൾക്കുശേഷം ഇരുവരും കൈകോർത്തതോടെ ദിനകരനെയും ശശികലയെയും പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിന്നീട് പാർ്ട്ടി ചിഹ്നത്തിനായി നടത്തിയ നിയപോരാട്ടത്തിലും ദിനകരൻ  പരാജയപ്പെട്ടു. ഇതോടെയാണ് പുതിയ പാർട്ടി പ്രഖ്യാപനത്തിന് ദിനകരൻ ഒരുങ്ങുന്നത്.

കമൽഹാസന്റെ പാർ്ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനകരനും പുതിയ പാർട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP