Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികലാംഗർ ജനിക്കുന്നത് ദൈവത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും അവഗണനയും മൂലം; കടുത്ത വിമർശനവുമായി ഗോവ മുഖ്യമന്ത്രി

വികലാംഗർ ജനിക്കുന്നത് ദൈവത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും അവഗണനയും മൂലം; കടുത്ത വിമർശനവുമായി ഗോവ മുഖ്യമന്ത്രി

പനാജി: വികലാംഗർ ജനിക്കുന്നതിന് ദൈവത്തെ കുറ്റം പറഞ്ഞ് ഗോവാ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർശേഖർ. ചിലർ വൈകല്യത്തോടെ ജനിക്കുന്നത് ദൈവത്തിന് പറ്റുന്ന തെറ്റുമൂലമാണെന്നും ദൈവം കാണിക്കുന്ന അവഗണനയാണെന്നുമാണ് ഗോവ മുഖ്യമന്ത്രിയുടെ വാദം.

നമ്മുടെ സമൂഹത്തിൽ ചില സഹോദരി സഹോദരന്മാർ ചില വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. അവർക്ക് വേണ്ട ചില കാര്യങ്ങൾ നൽകാൻ ദൈവം മറന്നുപോകുന്നതാണ്. അത് ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണനയാണ്. ഇത്തരം കുട്ടികൾ ജീവിതകാലം മുഴുവൻ ഈ അവജ്ഞയുടെ ഫലം അനുഭവിക്കുകയാണെന്നും പർശേഖർ പറഞ്ഞു. വീ കെയർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ അവഗണന ഇല്ലാതാക്കാനാണ് ഡിസ്എബിലിറ്റി റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഗോവ (ഡിആർഎജി)തുടങ്ങിയ എൻജിഒ സംഘടനകൾ പ്രവർത്തിക്കുന്നത്. ദൈവത്തിനു പറ്റിയ തെറ്റ് പരിഹരിക്കാൻ ഇവർക്കു കഴിയും. ദൈവത്തേക്കാളുപരിയായി എൻജിഒകൾക്ക് പ്രവർത്തിക്കാനാവുമെന്നും പർശേഖർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഡിആർഎജി അപലപിച്ചു. ദൈവത്തിന്റെ തെറ്റല്ല വികലാംഗരെന്നാണ് സംഘടനയുടെ വാദം.

തന്റെ ശക്തി അറിയിക്കാനാണ് ആരെയെങ്കിലും വികലാംഗരായി ജനിപ്പിക്കുന്നുണ്ടെങ്കിൽ അതിലൂടെ ദൈവം ചെയ്യുന്നത്. ഭിന്നശേഷിയുള്ളവർ സാധാരണക്കാരെക്കാൾ ശേഷിയുള്ളവരാണെന്നും സംഘടന പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP