Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്കിടെ ഹൃദയാഘാതം വന്ന് മരിച്ച ജീവനക്കാരിയുടെ മൃതദേഹം കേരള ഹൗസിൽ കയറ്റാനാവില്ലെന്ന് റസിഡന്റ് കമ്മീഷണർ; പുനിത്കുമാർ ആംബുലൻസ് തടഞ്ഞത് കാരണം വ്യക്തമാക്കാതെ; പാലക്കാട് സ്വദേശി ഗീതയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന്

ജോലിക്കിടെ ഹൃദയാഘാതം വന്ന് മരിച്ച ജീവനക്കാരിയുടെ മൃതദേഹം കേരള ഹൗസിൽ കയറ്റാനാവില്ലെന്ന് റസിഡന്റ് കമ്മീഷണർ; പുനിത്കുമാർ ആംബുലൻസ് തടഞ്ഞത് കാരണം വ്യക്തമാക്കാതെ; പാലക്കാട് സ്വദേശി ഗീതയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹം തടഞ്ഞ് റസിഡന്റ് കമ്മീഷണർ. കേരള ഹൗസിലെ അസിസ്റ്റന്റ് പാലക്കാട് സ്വദേശി ഗീതയുടെ മൃദദേഹത്തോടാണ് കേരളഹൗസ് റസിഡന്റ് കമ്മീഷണർ പുനിത് കുമാർ അനാദരവ് കാട്ടിയത്. ജീവനക്കാരുടെ പ്രതിഷേധത്തിനൊടുവിൽ മുഖ്യമന്ത്രി ഇടപെട്ടാണ് മൃതദേഹം പൊതുദർശനത്തിന് വെക്കാൻ കേരളഹൗസിൽ അനുവാദം നൽകിയത്.

ഇന്നലെയാണ് ജോലിചെയ്തുകൊണ്ടിരിക്കെ ഗീതയ്ക്ക് ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും. കേരളാ ഹൗസിൽ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പൊതുദർശനത്തിന് വെക്കാനും സഹപ്രവർത്തകർക്ക് ആന്തിമോപചാരം അർപ്പിക്കാനുമായാണ് മൃതദേഹം കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. എന്നാൽ, മൃതദേഹം അകത്തേക്ക് കയറ്റാൻ പുനിത്കുമാർ അനുവദിച്ചില്ല.

കേരള ഹൗസിൽ പൊതുദർശനത്തിന് വെക്കാൻ അനുവദിക്കില്ലെന്ന് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ പറഞ്ഞു. റസിഡന്റ് കമ്മീഷണർ നേരിട്ട് ഇറങ്ങി മൃതദേഹവുമായി എത്തിയ ആംബുലൻസ് തടയുകയായിരുന്നു. കാരണങ്ങളൊന്നും പറയാതെയായിരുന്നു നടപടി. മുക്കാൽ മണിക്കൂറോളം ആംബുലൻസ് തടഞ്ഞുവച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് മൃതദേഹം കേരള ഹൗസിലേക്ക് കയറ്റിയത്. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പൊതുദർശനത്തിന് അനുമതി നൽകിയത്.

കേരളാ ഹൗസ് മുൻ ജീവനക്കാരനായ ചെന്താമരാക്ഷന്റെ ഭാര്യയാണ് പാലക്കാട് സ്വദേശിയായ ഗീത. സ്വദേശമായ പാലക്കാട്ടായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP