Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

സ്ത്രീ സുരക്ഷക്ക് നടപടി എടുക്കാതെ ബിജെപി നേതാക്കൾ ശ്രമിക്കുന്നത് പാർലമെന്റിൽ നുണപറയാൻ; റേപ്പ് ക്യാപിറ്റൽ വിവാദത്തിൽ രാഹുലിനെ പിന്തുണച്ച് ഡി കെ ശിവകുമാർ

സ്ത്രീ സുരക്ഷക്ക് നടപടി എടുക്കാതെ ബിജെപി നേതാക്കൾ ശ്രമിക്കുന്നത് പാർലമെന്റിൽ നുണപറയാൻ; റേപ്പ് ക്യാപിറ്റൽ വിവാദത്തിൽ രാഹുലിനെ പിന്തുണച്ച് ഡി കെ ശിവകുമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ റേപ്പ് ക്യാപിറ്റലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. രാഹുൽ പറഞ്ഞത് വാസ്തവമാണെന്നും ബിജെപി ശ്രമിക്കുന്നത് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപിയുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ഡി കെ ശിവകുമാറിന്റെ ട്വീറ്റ്.

'സ്ത്രീസുരക്ഷയ്ക്കു വേണ്ടി നടപടിയെടുക്കുന്നതിനും ഉത്തരവാദിത്വം ഏൽക്കുന്നതിനും പകരം പാർലമെന്റിൽ നുണ പറയാനും ശ്രദ്ധ തിരിക്കാനുമാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നതു ഭയാനകമാണ്. സർക്കാരിനോട് ഉത്തരവാദിത്വം ആവശ്യപ്പെട്ട രാഹുൽ ഗാന്ധി വളരെ ശരിയാണ്.'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പരാമർശത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി രാഹുൽ നേരത്തെ രംഗത്തെത്തിയിരുന്നു. എന്തുസംഭവിച്ചാലും ഞാൻ പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുൽ പറഞ്ഞു.

മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീപടർത്തിയതിന് ,ഇന്ത്യയുടെ സാമ്പത്തിരംഗം തകർത്തത്തിന്, ഡൽഹിയെ റേപ്പ് കാപിറ്റൽ എന്ന് വിളിച്ചതിന് എന്നായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

'മേക്ക് ഇൻ ഇന്ത്യയെക്കുറിച്ച് മോദി വാചാലനാകുന്നു. എന്നാൽ നമ്മൾ പത്രം തുറന്നുനോക്കുമ്പോൾ കാണുന്നത് ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള വാർത്തകളാണ്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ബലാത്സംഗ വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്. ഇക്കാര്യമാണ് ഞാൻ പറഞ്ഞത്.'- രാഹുൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP