Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമെന്ന് മോദി വിശ്വസിക്കുന്നുണ്ടോ'? ജമ്മുകശ്മീരിൽ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ കുറിച്ച് പ്രിയങ്ക ചോദിക്കുന്നു

'ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമെന്ന് മോദി വിശ്വസിക്കുന്നുണ്ടോ'? ജമ്മുകശ്മീരിൽ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ കുറിച്ച് പ്രിയങ്ക ചോദിക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കോൺഗ്രസ് നേതാ്കളെ അറസ്റ്റു ചെയ്ത നടപടിക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ജമ്മുകശ്മീരിൽ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെയും കുടുംബത്തോടു പോലും സംസാരിക്കാൻ സമ്മതിക്കാത്തതിനെയും ചോദ്യം ചെയ്തണ് പ്രിയങ്ക രംഗത്തുവന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കളെ കശ്മീരിൽ അറസ്റ്റു ചെയ്തത്. മാധ്യമങ്ങളോടു സംസാരിക്കുന്നത് എങ്ങനെ തെറ്റാകും. വാർത്താസമ്മേളനം നടത്താനെത്തിയ സംസ്ഥാന അധ്യക്ഷൻ ഗുലാം അഹമ്മദ് മിറിനേയും പാർട്ടി വക്താവ് രവീന്ദർ ശർമയെയും കസ്റ്റഡിയിലെടുത്തത് എന്തടിസ്ഥാനത്തിലാണ്. മുന്മുഖ്യമന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളെ കഴിഞ്ഞ 15 ദിവസമായി തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതിൽ രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കളെ അറസ്റ്റു ചെയ്തതോടെ സർക്കാർ ജനാധിപത്യത്തിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എന്നാണ് ഈ ഭ്രാന്ത് അവസാനിക്കുന്നതെന്നുമാണ് രാഹുൽ ട്വീറ്റിൽ ചോദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP