Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാറന്റൈനിലായ ഡോക്ടർ ആശുപത്രിയിൽ നിന്നും മുങ്ങി; വീട്ടിലേക്ക് പോയ ഡോക്ടറെ പൊക്കിയത് പൊലീസ് എത്തി

ക്വാറന്റൈനിലായ ഡോക്ടർ ആശുപത്രിയിൽ നിന്നും മുങ്ങി; വീട്ടിലേക്ക് പോയ ഡോക്ടറെ പൊക്കിയത് പൊലീസ് എത്തി

സ്വന്തം ലേഖകൻ

ഇംഫാൽ: ക്വാറന്റൈനിൽ നിന്ന് മുങ്ങിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലിലെ ആശുപത്രിയിൽ നിന്നാണ് ഡോക്ടർ മുങ്ങിയത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് ബാധിതനെ ഡോക്ടർ പരിശോധിച്ചിരുന്നു. തുടർന്ന് ഇയാളോട് ക്വാറന്റൈനിൽ പോകാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു.

ഇംഫാലിലെ പീസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റിയട്ടിലെ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാൾ ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തയാളുടെ ഫലം പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

ഇതേതുടർന്ന് ഇയാളെ പരിശോധിച്ച ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും ക്വാറന്റൈനിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്വാറന്റൈനിൽ തുടരുന്ന ആളുകളെ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഡോക്ടറെ കാണാതിരുന്നത്്. തുടർന്ന് അധികൃതർ പൊലീസിൽ അറിയിക്കുകയായിന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ വീട്ടിൽ കണ്ടെത്തി. അവിടെ നിന്നും വീണ്ടും ഡോക്ടറെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP