Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കമ്പനി റിപ്രസെന്റേറ്റീവിനെ ബലാത്സംഗം ചെയ്തത് ഡോക്ടർ; ഭീഷണിപ്പെടുത്തിയത് ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുക്കുമെന്ന് പറഞ്ഞ്; ഗതികെട്ട് പൊലീസിൽ പരാതി നൽകി യുവതി

മെഡിക്കൽ കമ്പനി റിപ്രസെന്റേറ്റീവിനെ ബലാത്സംഗം ചെയ്തത് ഡോക്ടർ; ഭീഷണിപ്പെടുത്തിയത് ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുക്കുമെന്ന് പറഞ്ഞ്; ഗതികെട്ട് പൊലീസിൽ പരാതി നൽകി യുവതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെഡിക്കൽ കമ്പനി റിപ്രസെന്റേറ്റീവിനെ ബലാത്സംഗം ചെയ്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. തുടർന്ന് പലതവണ കാണുകയും ചെയ്തു. കഴിഞ്ഞ മെയ് പത്തിന് ഡോക്ടർ യുവതിയെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ യുവതിക്ക് തണുത്ത പാനീയം നൽകിയ ഉടനെ ബോധം നഷ്ടപ്പെട്ടു. തുടർന്ന് പ്രതിയായ ഡോക്ടർ യുവതിയെ ബലാത്സംഗം ചെയ്തു.

ബോധം തിരികെ കിട്ടിയ യുവതി ഡോക്ടറെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തതോടെ ഇയാൾ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. യുവതിയുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ച് കൊടുക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് മാസങ്ങളായി യുവതിയെ ഭീഷണിപ്പെടുത്തി ഡോക്ടർ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. സഹിക്കാതായതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ യുവതിയുടെ പരാതി ശരിയാണെന്ന് മനസിലായ ന്യൂ ഡൽഹി പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP