Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ടോർച്ചിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിൽ യുവതിയുടെ കൈത്തണ്ടയ്ക്ക് ഓപ്പറേഷൻ നടത്തി ഡോക്ടർ

ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ടോർച്ചിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിൽ യുവതിയുടെ കൈത്തണ്ടയ്ക്ക് ഓപ്പറേഷൻ നടത്തി ഡോക്ടർ

പാറ്റ്ന: ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് യുവതിക്ക് ടോർച്ച് ലൈറ്റിൽ ഓപ്പറേഷൻ നടത്തുന്ന ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. ബീഹാറിലെ സഹരാസയിലുള്ള സർദാർ ആശുപത്രിയിലാണ് സംഭവം.

ഓപ്പറേഷൻ ടേബിളിൽ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയിൽ ഡോക്ടർ ഓപ്പറേഷൻ നടത്തുന്നതുമാണ് വീഡിയോ. ടോർച്ചിന്റേയും മൊബൈൽ ഫോണിന്റേയും വെളിച്ചത്തിലാണ് ഓപ്പറേഷൻ നടത്തുന്നത്. ആശുപത്രിയിൽ ജനറേറ്റർ സംവിധാനം ഇല്ലാത്തതുകൊണ്ട് മൊബൈലിന്റേയും ടോർച്ചിന്റേയും വെട്ടത്തിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു.

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാൽ വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടർ ഓപ്പറേഷന് നിർദേശിക്കുകയായിരുന്നു. അതേസമയം, ആശുപത്രിയിൽ 24 മണിക്കൂറും വൈദ്യുതി വിതരണം ഉണ്ടായിരിക്കണമെന്ന ആവശ്യം നിരന്തരമായി തങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികൾ അതിന് വേണ്ട നടപടികൾ സ്വീകരിക്കാറില്ലെന്നും ജീവൻ രക്ഷിക്കാനാണ് ഇത്തരത്തിൽ അടിയന്തര ശസ്ത്രക്രിയകൾ നടത്തേണ്ടി വരുന്നതെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP