Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി കലാപബാധിതർക്ക് കാമ്പസിൽ അഭയം നൽകരുത്; ഡൽഹിയിൽ സമാധാനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്; കലാപ ബാധിതർക്ക് കഴിയുന്ന എല്ലാ സഹായവും ചെയ്യണം; നിർദേശവുമായി ജെഎൻയു വിസി

ഡൽഹി കലാപബാധിതർക്ക് കാമ്പസിൽ അഭയം നൽകരുത്; ഡൽഹിയിൽ സമാധാനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്; കലാപ ബാധിതർക്ക് കഴിയുന്ന എല്ലാ സഹായവും ചെയ്യണം; നിർദേശവുമായി ജെഎൻയു വിസി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി കലാപ ബാധിതരെ കാമ്പസിൽ പ്രവേശിപ്പിക്കരുത് എന്ന ആവശ്യവുമായി ജെ.എൻ.യു വി സി ജഗ്ദീഷ് കുമാർ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വി സി വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്.

ഡൽഹിയിൽ സമാധാനം വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാപബാധിതർക്ക് കഴിയുന്ന എല്ലാ സഹായവും ചെയ്യണം. കാമ്പസിലെ ചില വിദ്യാർത്ഥികൾ കലാപബാധിതരെ ഇവിടേക്ക് ക്ഷണിക്കുന്നുണ്ട്. നേരത്തെ പുറത്ത് നിന്ന് ആളുകളെത്തി മർദിച്ചുവെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നുവെന്നും ജെ.എൻ.യു വി സി പറഞ്ഞു.

കാമ്പസിന്റെ സുരക്ഷ പ്രധാനമാണ്. അതുകൊണ്ട് പുറത്ത് നിന്നുള്ളവരെ കാമ്പസിലേക്ക് താമസിക്കാൻ ക്ഷണിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കലാപബാധിതർക്ക് മാനുഷികമായ എല്ലാ സഹായങ്ങളും നൽകാം. അതിന് ജെ.എൻ.യു ഭരണകർത്താക്കളുടെ എല്ലാ പിന്തുണയും ഉണ്ടാകും. ഇപ്പോൾ കാമ്പസ് സമാധാനപരമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് നോട്ടീസും ജെ.എൻ.യു അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. നോട്ടീസ് അവഗണിച്ച് മുന്നോട്ട് പോവുകയാണെങ്കിൽ ശിക്ഷാനടപടികൾ ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP