Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്കു മുൻപാകെ മതസ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കാൻ ട്രംപ്: ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിൽ; അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും; ട്രംപും ഭാര്യ മെലനിയയും നയിക്കുന്ന പന്ത്രണ്ട് അംഗ യുഎസ് സംഘം നാളെ ഇന്ത്യയിലെത്തും

മോദിക്കു മുൻപാകെ മതസ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കാൻ ട്രംപ്: ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിൽ; അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും; ട്രംപും ഭാര്യ മെലനിയയും നയിക്കുന്ന പന്ത്രണ്ട് അംഗ യുഎസ് സംഘം നാളെ ഇന്ത്യയിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മതസ്വാതന്ത്ര്യ വിഷയം ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോട് യുഎസിന് വലിയ ബഹുമാനമുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഒരു വസ്തുതാ രേഖ പ്രസിദ്ധീകരിച്ചിരുന്നു. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തകർച്ചയാണ് കാണിക്കുന്നതെന്നും ഈ രേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ത്യ- പാക് ബന്ധത്തിലും ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന ലഭിക്കുന്നത്.

'ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപ് തന്റെ പ്രസംഗങ്ങളിലും പിന്നീട് സ്വകാര്യമായും സംസാരിക്കും. അദ്ദേഹം ഈ വിഷയങ്ങൾ ഉന്നയിക്കും, പ്രത്യേകിച്ചും മതസ്വാതന്ത്ര്യ പ്രശ്‌നം, ' വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി സിഎഎയെ കുറിച്ചോ എൻആർസിയെ കുറിച്ചോ സംസാരിക്കാൻ പ്രസിഡന്റ് തയാറാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉദ്യോഗസ്ഥൻ. കനത്ത സുരക്ഷാവലയത്തിലാണ് മൂന്ന് നഗരങ്ങളും. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്‌നർ എന്നിവർക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാധ്യമപ്രവർത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്.

അതേസമയം, കൂടിക്കാഴ്ചയിൽ ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധത്തിലും കാര്യമായ ചർച്ചകൾ നടക്കുമെന്ന് സൂചനകൾ ലഭിക്കുന്നത്. എന്നാൽ, അത് സംബന്ധിച്ച കാര്യങ്ങൾ ഔദ്യോഗികമായി പ്രസ്താവനകളോ വന്നിട്ടില്ല. ട്രംപ് എത്തുന്നടെ ഇക്കാര്യങ്ങളിൽ ചർച്ചയ്ക്ക് വീണ്ടും വഴിവെക്കുമെന്നാണ് ദേശിയമാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ പാക്ക് വാക് പോര് ശക്തമായിരുന്നു. തുടർന്നാണ് ഇത്തരത്തിലുള്ള അനുനയ നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നും വരുന്നതെന്ന് ശ്രദ്ധേയം. എന്നാൽ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും നിർണ്ണായക ചർച്ച നടക്കുക. ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിലുണ്ട്. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. ഇന്ത്യാ അമേരിക്ക ബന്ധം കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ മുന്നോട്ടു പോയി. സുരക്ഷാ രംഗത്ത് രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറും. സംയുക്ത സൈനിക അഭ്യാസങ്ങൾ തുടരും. അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യം കൂടിയുള്ള സാഹചര്യത്തിൽ സൗഹൃദം ശക്തമാക്കുന്ന സമീപനം ട്രംപിൽ നിന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, വിവാദപരമായ വ്യാപാര കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്. അതേസമയം, നമസ്തേ ട്രംപ് പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അഹമ്മദാബാദ് നഗരം. ട്രംപും മോദിയും പങ്കെടുക്കുന്ന പരിപാടിക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്‌പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് എന്നിവരുടെ സുരക്ഷയിലാണ് അഹമ്മദാബാദ്. ട്രംപ് വന്നിറങ്ങുന്ന സർദാർ പട്ടേൽ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നാരംഭിക്കുന്ന റോഡ്ഷോ അവസാനിക്കുന്ന മൊട്ടേര സ്റ്റേഡിയം വരെ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സീക്രട്ട് സർവീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങൾ വാഷിങ്ടണിൽനിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദിൽ എത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP