Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പത്തു പതിനഞ്ചു ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങളൊന്നും ചെയ്യരുത്' !ബീഹാറിലെ കുറ്റവാളികൾക്ക് മുന്നിൽ ഉപമുഖ്യമന്ത്രി കൈകൂപ്പി പറഞ്ഞ വാക്കുകൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി;പ്രസ്താവന വിവാദമായതോടെ ക്രിമിനലുകളെ കുറ്റകൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പറഞ്ഞതെന്ന് സുശീൽ മോദി

'പത്തു പതിനഞ്ചു ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങളൊന്നും ചെയ്യരുത്' !ബീഹാറിലെ കുറ്റവാളികൾക്ക് മുന്നിൽ ഉപമുഖ്യമന്ത്രി കൈകൂപ്പി പറഞ്ഞ വാക്കുകൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി;പ്രസ്താവന വിവാദമായതോടെ ക്രിമിനലുകളെ കുറ്റകൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പറഞ്ഞതെന്ന് സുശീൽ മോദി

മറുനാടൻ ഡെസ്‌ക്‌

പാറ്റ്ന: സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി ക്രിമിനലുകളുടെ മുന്നിൽ തൊഴുകൈകളോടെ നിന്നു. കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും അതിന് പിന്നാലെ പറഞ്ഞ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. ബീഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദിയാണ് വിവാദ പ്രസ്താവന നടത്തി വെട്ടിലായത്. പത്ത് പതിനഞ്ച് ദിവസത്തേക്കെങ്കിലും കുറ്റകൃത്യങ്ങളൊന്നും ചെയ്യരുതെന്നാണ് സുശീൽ മോദി സംസ്ഥാനത്തെ ക്രിമിനലുകളോട് കൈകൂപ്പി അപേക്ഷിച്ചത്.

ഹൈന്ദവ വിശ്വാസികൾ തങ്ങളുടെ പൂർവികർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ചെയ്യുന്ന പിത്രി പക്ഷ എന്ന 15 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ അപേക്ഷ.മരിച്ച പൂർവികരെ അനുസ്മരിക്കുന്ന 15 ദിവസം കഴിയുന്നത് വരെ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കണമെന്നാണ് സുശീൽ മോദിയുടെ അഭ്യർത്ഥന. എന്നാൽ പ്രസ്താവന വിവാദമായതോടെ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് ക്രിമിനലുകളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉദ്ദേശിച്ചിരുന്നുവെന്നും സുശീൽ മോദി പറഞ്ഞു.

സുശീൽ മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ആഘോഷവേളകളിൽ കുറ്റകൃത്യം ചെയ്യരുത്. അല്ലാത്തപ്പോൾ നിങ്ങൾ സ്വതന്ത്രരാണ് ആരെയും തട്ടിക്കൊണ്ടു പോകുകയോ കൊല്ലുകയോ ചെയ്യാം എന്നല്ലേ ഉപമുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു.ബീഹാറിൽ ക്രമസമാധാന നില തകർന്നിരിക്കെയാണ് സർക്കാരിനെ വെട്ടിലാക്കുന്ന ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച മുൻ മേയറായ വ്യക്തിയെ അക്രമികൾ വെടിവച്ച് കൊന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP