Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ.കഫീൽ ഖാൻ നായകനോ വില്ലനോ ? ഗോരഖ്പുർ ശിശുമരണത്തിൽ ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ; ബിആർഡി മെഡിക്കൽ കോളജിലെ ഓക്സിജൻ സിലിണ്ടറുകൾ ഡോക്ടർ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിറ്റെന്ന് റിപ്പോർട്ട്

ഡോ.കഫീൽ ഖാൻ നായകനോ വില്ലനോ ? ഗോരഖ്പുർ ശിശുമരണത്തിൽ ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ; ബിആർഡി മെഡിക്കൽ കോളജിലെ ഓക്സിജൻ സിലിണ്ടറുകൾ ഡോക്ടർ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിറ്റെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഗോരഖ്പുർ ശിശുമരണത്തിൽ ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിലായി. കഫിൽ ഖാന് ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഗോരഖ്പുർ ശിശുമരണവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം മുൻ മേധാവി ഡോക്ടർ കഫീൽ ഖാനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഫീൽ ഖാൻ ഉൾപ്പെടെയുള്ള ഏഴ്പേർക്കെതിരെ ഗോരഖ്പുർ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് അറസ്റ്റ് നടന്നത്.

ഓക്സിജൻ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയിൽ നിന്ന് പോലും പണംകൊടുത്ത് ഓക്സിജൻ സിലിണ്ടറുകൾ കഫീൽ ഖാൻ എത്തിച്ചത് കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടറുകൾ സ്വന്തം ക്ലീനിക്കിലേക്ക് കഫീൽ ഖാൻ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതർ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്.

കൂടാതെ ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചു വിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇദ്ദേഹത്തിനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിയും.

നേരത്തെ ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ശുക്ല എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 68 കുട്ടികൾ മരിച്ചത്. ഇത് ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP