1 usd = 71.41 inr 1 gbp = 93.26 inr 1 eur = 78.78 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 235.10 inr

Jan / 2020
27
Monday

'കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു; ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്; എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം'; ജയിലിൽ നിന്നും ഡോ.കഫീൽ ഖാൻ എഴുതിയ കത്ത് വൈറലാകുന്നു

April 23, 2018 | 09:21 PM IST | Permalink'കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു; ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്; എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം'; ജയിലിൽ നിന്നും ഡോ.കഫീൽ ഖാൻ എഴുതിയ കത്ത് വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പൂർ: തടവറയിൽ നിന്ന് കഫീൽഖാൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 'കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സാധിക്കാവുന്നതെല്ലാം ഞാൻ ചെയ്തു. ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. എന്താണ് അന്നു സംഭവിച്ചതെന്നും എന്തു കൊണ്ടു സംഭവിച്ചെന്നും നിങ്ങളറിയണം' എന്നു കുറിച്ചു കൊണ്ടാണ് ഡോക്ടറുടെ കത്ത് തുടങ്ങുന്നത്. ഗോരഖ്പൂർ ആശുപത്രിയിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഡോക്ടർ കത്തിൽ വിശദീകരിക്കുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഓഗസ്റ്റ് 10നാണ് മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. കുട്ടികൾ മരിച്ച എഇഎസ് വാർഡിന്റെ നോഡൽ ഓഫിസറായിരുന്ന കഫീൽ ഖാനെ സംഭവത്തിനു പിന്നാലെ സർക്കാർ സസ്‌പെൻഡ് ചെയ്തു. വൈകാതെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവുമെത്തിയിരുന്നു. ജയിലിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് അടുത്തിടെ കഫീൽ ഖാന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഗോരഖ്പുരിൽ എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്നും അതിനു ശേഷം ജയിലിൽ തനിക്കു നേരിടേണ്ടി വന്ന നരകതുല്യ ജീവിതത്തെപ്പറ്റിയും തന്നെയും കുടുംബത്തെയും അടിച്ചമർത്താൻ ഉത്തർപ്രദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയുമെല്ലാം കഫീൽ കത്തിൽ വിവരിക്കുന്നുണ്ട്. ഡോക്ടർ കഫീൽ ഖാൻ എഴുതിയ കത്തിന്റെ പൂർണരൂപം

'ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ?'

ഇരുമ്പഴികൾക്കു പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഡനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ കാഴ്ചകളും ഇപ്പോൾ എന്റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോടു തന്നെ ചോദിക്കാറുണ്ട്, 'ഞാൻ ശരിക്കും കുറ്റവാളിയാണോ?'. എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്ന് അതിന്റെ ഉത്തരം ഉയർന്നുവരും - ഒരു വലിയ 'അല്ല'.

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ എന്ന നിലയിൽ ചെയ്തിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രയത്‌നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, സംസാരിച്ചു, ഞാൻ യാചിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചെലവാക്കി, കടം വാങ്ങി, കരഞ്ഞു... മനുഷ്യസാധ്യമായതെല്ലാം ഞാൻ ചെയ്തു.

ഞാൻ എന്റെ ഡിപ്പാർട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവർത്തകരെയും ബിആർഡി പ്രിൻസിപ്പലിനെയും ബിആർഡി ആക്ടിങ് പ്രിൻസിപ്പലിനെയും ഗോരഖ്പൂർ ജില്ലാ മജിസ്‌ട്രേറ്റിനെയും ഗോരഖ്പുരിലെ അഡീഷനൽ ഡയറക്ടർ ഓഫ് ഹെൽത്തിനെയും സിഎംഎസ്/എസ്‌ഐസി ഗോരഖ്പുരിനെയും സിഎംഎസ്/എസ്‌ഐസി ബിആർഡിയെയും വിളിച്ച് പൊടുന്നനെ ഓക്‌സിജൻ നിർത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു (എന്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)

മോദി ഗ്യാസ്, ബാലാജി, ഇംപീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി എന്നീ ഗ്യാസ് സപ്ലയേഴ്‌സിനെയും ബിആർഡി മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികളിലുമെല്ലാം വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു. ഞാൻ അവർക്കു പണം നൽകി, ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്‌സിജൻ ടാങ്ക് എത്തുന്നതു വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാൻ ഒരു ക്യുബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്‌സിജൻ സപ്ലൈ പോയിന്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജൻ വിതരണം ഉണ്ടെന്ന് ഉറപ്പുവരുത്തി. ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെ വരുമെന്നു തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡിഐജിയെ കണ്ട് അദ്ദേഹത്തോട് ഈ സാഹചര്യത്തെക്കുറിച്ചു വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് ബിആർഡിയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു. അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ഞാൻ എന്റെ ജൂനിയർ/സീനിയർ ഡോക്ടർമാരോടു സംസാരിച്ചു. എന്റെ സ്റ്റാഫിനോടു സംസാരിച്ചു. 'ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോടു ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ...'

ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഃഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ടു തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്‌സിജൻ തീർന്നിരിക്കുകയാണെന്നും ഓക്‌സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു.. ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശ്ശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് - അതുണ്ടാക്കിയ ദുരന്തം കണ്ട്.

2017 ഓഗസ്റ്റ് 13നു രാവിലെ 1:30നു ലിക്വിഡ് ഓക്‌സിജൻ ടാങ്ക് എത്തുന്നതു വരെ ഞങ്ങൾ അധ്വാനം നിർത്തിയില്ല. പക്ഷേ എന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു 'അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്?'

ഞാൻ പറഞ്ഞു 'അതേ സർ..'

അദ്ദേഹം ദേഷ്യപ്പെട്ടു'അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം...'

യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്നു രാത്രി ഒരു മാധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്നു രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എന്റെ വീട്ടിലേക്ക് വന്നു-വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവർ പീഡിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. എന്റെ കുടുംബത്തെ അപമാനത്തിൽ നിന്നു രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എനിക്കു നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി- 2017 ഓഗസ്റ്റ് മുതൽ 2018 ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ... അപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത് നീതിന്യായവ്യവസ്ഥയും സമ്മർദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് നൂറ്റിഅൻപതിലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്ലറ്റിലിരുന്ന്...ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു. എനിക്കു മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്നു മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു- പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്, ഗോരഖ്പുരിൽ നിന്ന് അലഹബാദിലേക്ക്- നീതി ലഭിക്കാൻ. പക്ഷേ എല്ലാം പാഴായി.

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പോൾ ഒരു വയസ്സും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞു വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ കുട്ടികളുടെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ ഒട്ടേറെ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നൊന്നും അറിയാൻ എനിക്കാകുന്നില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു- ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല, അല്ല...

2017 ഓഗസ്റ്റ് 10നു ഞാൻ അവധിയിലായിരുന്നു. അവധി എന്റെ എച്ച്ഒഡി അനുവദിച്ചിരുന്നതാണ് എന്നിട്ടും ഞാൻ എന്റെ കർത്തവ്യത്തിനായി ഓടിയെത്തി- അതാണോ തെറ്റ്? അവരെന്നെ ഹെഡ് ഓഫ് ദ് ഡിപ്പാർട്‌മെന്റും ബിആർഡിയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിന്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 2016 ഓഗസ്റ്റ് എട്ടിനു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എൻആർഎച്ച്എമ്മിന്റെ നോഡൽ ഓഫിസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല. പുഷ്പ സെയിൽസ് ഓക്‌സിജൻ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാകും? മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും മനസ്സിലാകുന്ന കാര്യമാണ്, ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണെന്നും ഓക്‌സിജൻ വാങ്ങാനുള്ളവരല്ലെന്നും.

68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ട് പുഷ്പ സെയിൽസ് അയച്ച 14 റിമൈൻഡറുകൾക്കു മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡിഎമ്മും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ് കുറ്റവാളികൾ. ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. ഗോരഖ്പുരിന്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ അവർ ഞങ്ങളെ ബലിയാടുകളാക്കി. പുഷ്പ സെയിൽസിന്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്കു ജാമ്യം കിട്ടിയപ്പോൾ നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്തു ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല - ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാകുമെന്നു തന്നെ ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാകും.

ഒരു നിസ്സഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം; ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാൻ യൂറ്യോപ്യൻ യൂണിയന് കഴിയില്ല; പാർലമെന്റിന്റെ ഇരുസഭകളിലേയും ചർച്ചക്ക് ശേഷമാണ് നിയമം പാസാക്കിയത്; പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യൻ യൂണിയൻ പാർലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കാനെന്ന വിമർശനം തള്ളി ഇന്ത്യ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
ആദ്യം ലോകം പങ്കുവെച്ചത് അമ്മാവനെ വെട്ടി പട്ടിക്കിട്ടു കൊടുത്തുവെന്ന്; പിന്നെ കേൾക്കുന്നത് പിതൃസഹോദരിയെയും കാലപുരിക്ക് അയച്ചുവെന്ന്; എല്ലാം പാശ്ചാത്യ മാധ്യമങ്ങളുടെ കള്ളമെന്ന് തെളിയിച്ചു കാലം; ഉത്തര കൊറിയൻ പ്രസിഡന്റ് കിം പിതൃസഹോദരിക്കൊപ്പം ആറ് വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടപ്പോൾ നാണം കെട്ടത് പാശ്ചാത്യ മാധ്യമങ്ങൾ; കിമ്മിന്റെ നീക്കം കുടുംബത്തിന്റെ പിന്തുണയും തനിക്കുണ്ടെന്ന് ലോകത്തെ അറിയിക്കാനെന്ന് നിരീക്ഷകർ
ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി; രോഗലക്ഷണം കാണും മുമ്പ് രോഗം പകരുമെന്ന് തെളിഞ്ഞതോടെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിച്ചു അധികൃതർ; ആയിരങ്ങൾ ഭയാശങ്കയോടെ ആശുപത്രിയിൽ; ലോകമെമ്പാടും അനേകം പേർ ഐസൊലേഷൻ വാർഡുകളിൽ; മരണസംഖ്യ ആയിരമായി ഉയർന്നേക്കും; അണുബാധയുടെ ഉറവിടം തിരിച്ചറിയാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പാളുന്നു; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവിനാശകാരിയാകുന്നു
ഇനിയാണ് ശരിക്കുള്ള കളി! ബാർക്ക് റേറ്റിങ്ങിൽ കൂപ്പ് കുത്തിയ ഷോയെ കരയ്ക്ക് കയറ്റാൻ കച്ചിത്തുരുമ്പായത് യുക്തിവാദിയായ മൊഞ്ചത്തി; ജസ്ല മാടശ്ശേരി ബിഗ്‌ബോസ് ഹൗസിലേക്ക് എത്തിയതോടെ പ്രേക്ഷകരും ഉഷാർ; രജിത് കുമാറിനോട് കൊമ്പുകോർക്കാൻ മതംവിട്ട സുന്ദരിക്കാകുമോ എന്ന് പ്രേക്ഷകർ; എലിമിനേഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയത് തീപ്പൊരി പെൺതരികൾ തന്നെ; ജസ്ലയും ദയ അശ്വതിയും സോഷ്യൽ മീഡിയയിലെ കൊമ്പുകോർക്കൽ ടീംസും; പുതിയ വരവുകൾ ആവേശവും ആശങ്കയും
കിട്ടില്ലെന്ന് കരുതിയ മൺറോയുടെ ക്യാച്ച് പറന്നെടുത്തു ആരാധകരെ ത്രസിപ്പിച്ചു; ഗപ്ടിലിനെ പുറത്താക്കാനെടുത്ത ക്യാച്ചിനൊടുവിൽ ആവേശം മൂത്ത് പന്ത് നിലത്തേക്കു വലിച്ചെറിഞ്ഞു പ്രതികരണം; രണ്ട് ന്യൂസിലാൻഡ് താരങ്ങളെ പുറത്താക്കിയ ക്യാച്ചെടുത്ത ക്യാപ്ടർ കൈയിലേക്ക് എത്തിയ അനായാസ ക്യാച്ച് കൈവിട്ടു; വിക്കറ്റു ലഭിക്കാത്ത നിരാശയിൽ ബുമ്ര അദ്ഭുതത്തോടെ വാപൊത്തിയപ്പോൾ കോലി അവിശ്വാസത്തോടെ മുഖംപൊത്തി; ഈഡൻ പാർക്കിൽ വിരാട് കോലി നായകനും വില്ലനുമായ മുഹൂർത്തങ്ങൾ ഇങ്ങനെ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു