Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

25 സെക്കൻഡിനുള്ളിൽ അണുവിമുക്തമാകും; കൊറോണ വൈറസിനെ തുരത്താൻ ജനങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനവുമായി ഡിആർഡിഒ

25 സെക്കൻഡിനുള്ളിൽ അണുവിമുക്തമാകും; കൊറോണ വൈറസിനെ തുരത്താൻ ജനങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനവുമായി ഡിആർഡിഒ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസിസിൽ നിന്നും മുക്തി നേടുന്നതിനായി ജനങ്ങളെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനമൊരുക്കി പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ). 25 സെക്കൻഡുകൊണ്ട് ആളുകളെ അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്കാണ് ഡിആർഡിഒ തുടക്കമിട്ടിരിക്കുന്നത്. ഇലക്ട്രിക് മോർട്ടർ വഴി ഹൈപ്പോ സോഡിയം ക്ലോറൈഡ് മിശ്രിതം വ്യക്തിക്കു മേൽ സ്‌പ്രേ ചെയ്യുന്നതാണ് രീതി. പേഴ്‌സനൽ സാനിറ്റൈസേഷൻ എൻക്ലോഷർ (പിഎസ്ഇ) എന്നു പേരിട്ടിരിക്കുന്ന താൽക്കാലിക മുറിയാണ് അണുനശീകരണ പ്രക്രിയ നടത്തുക. മുറിയിൽ പ്രവേശിച്ചാലുടൻ കാൽക്കീഴിലുള്ള പെഡലിൽ ചവിട്ടുമ്പോൾ പ്രക്രിയ ആരംഭിക്കും.

25 സെക്കൻഡ് നീളുന്ന പ്രക്രിയയിൽ കണ്ണടച്ചു വേണം മുറിയിൽ നിൽക്കാൻ. അതിനൊടുവിൽ അണുവിമുക്തമായി വ്യക്തിക്കു പുറത്തിറങ്ങാം. 700 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിലാണ് സോഡിയം ക്ലോറൈഡ് സൂക്ഷിച്ചിരിക്കുന്നത്. ഒരു തവണ നിറച്ചാൽ 650 പേരെ അണുവിമുക്തമാക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്തുടനീളം ലഭ്യമാക്കുന്നതിന് വരും ദിവസങ്ങളിൽ അവ വ്യാപകമായി നിർമ്മിക്കാനാണു ഡിആർഡിഒ പദ്ധതി. കോവിഡ് പടർന്നുപിടിച്ച സ്ഥലങ്ങൾ, ആശുപത്രി കവാടങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കും.

രോഗം തടയുന്നതിനു മരുന്ന് കണ്ടുപിടിക്കുന്നതുൾപ്പെടെയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കും ഡിആർഡിഒ തുടക്കമിട്ടിട്ടുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളുള്ളതിനാലാണ് ഡിആർഡിഒയെ ഗവേഷണത്തിന്റെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചത്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സാംപിളുകൾ ഡിആർഡിഒയ്ക്കു ലഭ്യമാക്കും. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഗവേഷണം. ആദ്യ ഘട്ടത്തിൽ ബെംഗളൂരു, മധ്യപ്രദേശിലെ ഗ്വാളിയർ എന്നിവിടങ്ങളിലെ ലാബുകളിലാണു ഗവേഷണങ്ങൾ നടക്കുക. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ലാബുകളിലേക്കും ഇതു വ്യാപിപ്പിക്കും.

ഡിആർഡിഒയ്ക്കു കീഴിൽ ഗ്വാളിയറിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിആർഡിഇ) ആണു ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നത്. ശത്രു സേനയുടെ രാസ, ജൈവ ആക്രമണങ്ങൾക്കെതിരായ പ്രതിരോധ മാർഗങ്ങൾക്കു രൂപം നൽകാൻ സ്ഥാപിച്ച കേന്ദ്രത്തെ മറ്റൊരു ദൗത്യം കൂടി ഇപ്പോൾ ഏൽപിച്ചിട്ടുണ്ട് ഉന്നത നിലവാരമുള്ള ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP