Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടികൾ കോളജിലെത്തുമ്പോഴും ധരിക്കുന്നത് ഇറക്കം കുറഞ്ഞതും ഇറുകിപ്പിടിച്ചതുമായ വസ്ത്രങ്ങൾ; സംഭവം സാമൂഹിക പ്രശ്‌നമായതോടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി വിമൻസ് കോളജ് അധികൃതരും; ഇറക്കമുള്ളതും മാന്യവുമായ വസ്ത്രം ധരിക്കണം എന്ന നിയമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികളും

പെൺകുട്ടികൾ കോളജിലെത്തുമ്പോഴും ധരിക്കുന്നത് ഇറക്കം കുറഞ്ഞതും ഇറുകിപ്പിടിച്ചതുമായ വസ്ത്രങ്ങൾ; സംഭവം സാമൂഹിക പ്രശ്‌നമായതോടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി വിമൻസ് കോളജ് അധികൃതരും; ഇറക്കമുള്ളതും മാന്യവുമായ വസ്ത്രം ധരിക്കണം എന്ന നിയമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികളും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കോളജ് വിദ്യാർത്ഥിനികളുടെ അൽപ്പ വസ്ത്രത്തെ കുറിച്ച് പരാതികൾ വ്യാപകമായതോടെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയിൽ കർശന നിർദ്ദേശങ്ങളുമായി വിമൻസ് കോളേജ് അധികൃതർ. ഹൈദരാബാദിലെ സെന്റ് ഫ്രാൻസിസ് വിമൻസ് കോളേജിലാണ് പെൺകുട്ടികളുടെ അൽപ്പ വസ്ത്രത്തെക്കുറിച്ചുള്ള പരാതിയെ തുടർന്ന് മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ കോളജിൽ എത്താവു എന്ന് അധികൃതർ വ്യക്തമാക്കിയത്.

ഇതേ തുടർന്ന് കോളജിൽ പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക നിയമം രൂപീകരിച്ചു. ചെറിയ സ്ലീവുള്ളതും സ്ലീവ്ലെസ് വസ്ത്രങ്ങളും, മുട്ടിന് മുകളിലുള്ള കുർത്തികൾ എന്നിവയ്ക്കാണ് കോളേജ് ക്യാമ്പസിനുള്ളിൽ വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞമാസം ഒന്നാം തീയതി മുതലാണ് കോളേജിൽ പുതിയ നിയമം നിലവിൽ വന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ നിരവധി വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കി. മുട്ടിന് ഒരിഞ്ച് മുകളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിന് പോലും വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കോളജിൽ പെൺകുട്ടികൾ നേരത്തേ എത്തിയിരുന്നത് ബർമുഡ പോലുള്ള വസ്ത്രങ്ങളും സ്ലീവ്‌ലെസ് ഫ്രോക്കുകളും മറ്റും ധരിച്ചായിരുന്നു. മോഡേൺ ഡ്രസുകളോട് ഭ്രമം ഇവിടെയുള്ള പെൺകുട്ടികളിൽ വ്യാപകമായിരുന്നു. ഇതിനെതിരെ പല പരാതികളും അധികൃതർക്ക് ലഭിച്ചു. ഇതോടെയാണ് മാന്യമായ വസ്ത്രം ധരിച്ച് കോളജിൽ എത്താൻ അധികൃതർ വിദ്യാർത്ഥിനികളോട് നിർദ്ദേശിച്ചത്. എന്നാൽ പല പെൺകുട്ടികൾക്കും ഇപ്പോഴും മോഡേൺ വസ്ത്രങ്ങളോടാണ് താല്പര്യം. പക്ഷേ അത്തരം വസ്ത്രം ധരിച്ചെത്തുന്നവരെ ക്ലാസിൽ പ്രവേശിപ്പിക്കില്ല എന്നാണ് കോളജിന്റെ നിലപാട്.

നല്ല വിവാഹ ആലോചനകൾ ലഭിക്കണമെങ്കിൽ ഇറക്കമുള്ള കുർത്തികൾ ധരിക്കണമെന്നാണ് കോളേജ് അധികൃതർ വിദ്യാർത്ഥി പ്രതിനിധികളോട് അറിയിച്ചതെന്ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി സനോബിയ തുമ്പി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ഈ വിഷയത്തിനെതിരെ പ്രതികരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് അധികൃതർ പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP