Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; നിതാരി കൊലപാതക പരമ്പരകൾക്ക് ശേഷം നോയിഡയെ നടുക്കി ഒരു ഡ്രൈവറുടെ കുറ്റസമ്മതം

15 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; നിതാരി കൊലപാതക പരമ്പരകൾക്ക് ശേഷം നോയിഡയെ നടുക്കി ഒരു ഡ്രൈവറുടെ കുറ്റസമ്മതം

ന്യൂഡൽഹി: 15 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് യുവാവിന്റെ കുറ്റസമ്മതം. ഡൽഹി നോയിഡയിലെ ഒരു ഡ്രൈവറുടേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. ഡൽഹി പൊലീസാണ് 15 കുട്ടികളെ യുവാവ് കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ടത്. 24 വയസ്സുകാരനായ രവിന്ദർ കുമാറാണ് അതിക്രൂരനായ പ്രപതി. ആറ് വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂലൈ 15നാണ് ഇയാൾ അറസ്റ്റിലായത്. കുട്ടിയുടെ മൃതദേഹത്തിന് അരികിൽ നിന്നും ഇയാളുടെ െ്രെഡവിങ് ലൈസൻസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ മറ്റ് കുട്ടികളെയും പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് രവീന്ദർ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒരു ആൺകുട്ടിയെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊന്ന് കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ചെന്ന് രവീന്ദർ പൊലീസിനോട് പറഞ്ഞു. ഈ കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഈ വർഷം ആദ്യം ജാമ്യം ലഭിച്ചിരുന്നു. രവിന്ദറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

2006ൽ ഒരു അഴുക്കുചാലിൽ കുട്ടികളുടെ എല്ലുകൾ കണ്ടെത്തിയത് നോയിഡയെ നടുക്കിയിരുന്നു. നിതാരി കൊലപാതക പരമ്പര എന്നാണ് ഇതറിയപ്പെട്ടത്. ഈ സംഭവത്തിൽ വീട്ടുജോലിക്കാരനായിരുന്ന സുരിന്ദർ കോലിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP