Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഴിമല നാവിക അക്കാദമിയിലേക്ക് ഡ്രോൺ പറത്തിയ സംഭവം; ക്രൈംബ്രാഞ്ച് നേതൃത്വം നൽകുന്ന ഭീകരവിരുദ്ധ സേന അന്വേഷണവുമായി മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂർ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേനയാണ് ഏഴിമലയിലെത്തി അന്വേഷണം ആരംഭിച്ചത്. ഡ്രോൺ പറത്തിയതുമായി ബന്ധപ്പെട്ട് നാവിക അക്കാദമി ലെഫ്ന്റ് പഞ്ചാൽ ബോറയാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്.

ബുധനാഴ്ച പത്ത് മണിയോടെയാണ് അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോൺ പറത്തിയത് പൊലീസ് ഗൗരവമായാണ് കാണുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP