Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുണിയില്ലാതെ ഡൽഹി എയർപോർട്ടിലെ റൺവേയിലൂടെ ഓടിയ ബ്രിട്ടീഷുകാരനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? ഇംഗ്ലീഷ് പത്രങ്ങൾ പോലും ചോദിക്കുന്നു

തുണിയില്ലാതെ ഡൽഹി എയർപോർട്ടിലെ റൺവേയിലൂടെ ഓടിയ ബ്രിട്ടീഷുകാരനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? ഇംഗ്ലീഷ് പത്രങ്ങൾ പോലും ചോദിക്കുന്നു

ലണ്ടൻ: പാശ്ചാത്യ രാജ്യങ്ങളിലെ മാദ്ധ്യമങ്ങളിൽ എപ്പോഴും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെക്കുറിച്ച് വരുന്ന വാർത്തകൾ നിയമത്തെ നമ്മൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തോടെയാണ്. ബീച്ചിൽ ഇരുന്ന് ചുംബിച്ചവരെ അറസ്റ്റ് ചെയ്തു തുടങ്ങിയ വാർത്തകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് വലിയ കൗതുകമാണ് ഉയർത്തുക. എന്നാൽ, ഇന്നത്തെ പത്രങ്ങൾ തിരിച്ചൊരു വാർത്തയുമായാണ് ഇറങ്ങിയിരിക്കുന്നത്. തെമ്മാടിയായ ഒരു ബ്രിട്ടീഷുകാരനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നാണ് ചോദ്യം.

ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. റൺവേ ഏരിയയിൽ ഇറങ്ങിനിന്ന 45-കാരൻ തുണിയൂരിയെറിഞ്ഞ് മറ്റ് യാത്രക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാളെ പൊലീസ് കീഴ്‌പ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല. വസ്ത്രം ധരിച്ചശേഷം ഇയാളെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു.

പുലർച്ചെ നാലരയോടെയായിരുന്നു ഇയാളുടെ കൂത്താട്ടം. ലണ്ടനിൽനിന്ന് ടോക്യോയ്ക്ക് പോവുകയായിരുന്ന ഇയാൾ കണക്ടിങ് വിമാനത്തിനായി ഡൽഹിയിൽ കാത്തിരിക്കവെയാണ് അഭ്യാസങ്ങൾ പുറത്തെടുത്തത്. വിമാനത്താവളത്തിലെ ബാറിൽനിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഇയാൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്ന ഫയർ എക്‌സിറ്റിലൂടെ റൺവേ ഏരിയയിലേക്ക് കടക്കുകയായിരുന്നു.

വിമാനത്താവളത്തിലെ നിയന്ത്രണങ്ങളാണ് ഇയാൾ ലംഘിച്ചത്. എന്നിട്ടും എന്തുകൊണ്ട് ഇയാളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ ഹാജരാക്കിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. സുരക്ഷാ ജിവനക്കാർ ഇയാളെ പിടികൂടുകയും വസ്ത്രം ധരിപ്പിച്ചശേഷം ടോക്യോ വിമാനത്തിനുള്ള ബോർഡിങ് നടക്കുന്നയിടത്ത് എത്തിക്കുകയും ചെയ്തു. സംഭവം നടന്നത് പുലർച്ചെയായതിനാലും അധികം യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നതിനാലും, ഇയാളെ വെറുതെ വിടുകയായിരുന്നുവെന്നാണ് സൂചന. കേസ്സെടുത്തിട്ടില്ലെങ്കിലും, ഇയാളെക്കുറിച്ച് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP