Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോക്ക് ചൂണ്ടി യുവതിയെ നൃത്തം ചെയ്യിച്ചു; ആവേശത്തോടെ കറൻസി നോട്ടുകൾ വാരി എറിഞ്ഞു; ഒരു പൊലീസുകാരന്റെ കഥ

തോക്ക് ചൂണ്ടി യുവതിയെ നൃത്തം ചെയ്യിച്ചു; ആവേശത്തോടെ കറൻസി നോട്ടുകൾ വാരി എറിഞ്ഞു; ഒരു പൊലീസുകാരന്റെ കഥ

ഷാജൻപൂർ: തോക്കിൻ മുനയിൽ നിർത്തി യുവതിയെ നൃത്തം ചെയ്യിച്ച് പൊലീസ് കോൺസ്റ്റബിൾ സ്വയം ആനന്ദത്തിലായി. പക്ഷേ നാട്ടുകാർ ഭീതിയിലായിരുന്നു. നൃത്തം നടക്കുമ്പോൾ സിനിമാ സ്‌റ്റൈലിൽ നോട്ടകൾ പൊലീസുകാരൻ വാരി വിതറി. ഇത് ചിലർ ക്യാമറയിൽ പകർത്തിയതോടെ വിവാദവുമായി. ഒരു സാംസ്‌കാരിക ചടങ്ങിനടെയായിരുന്നു സംഭവം. 

തോക്ക് ചുണ്ടി യുവതിയെ നൃത്തം ചെയ്യില്ല പൊലീസുകാരൻ നാട്ടുകാരെ വിറപ്പിച്ചത് ഒരു മണിക്കൂർ ആണ്. യുപിയിലെ ഷാജൻപൂരിലെ നാഗോഹയിലെ ശൈലേന്ദ്രശുകഌഎന്ന പൊലീസുകാരനാണ് ഏവരേയും മുൾമുനയിൽ നിർത്തിയത്. ഒടുവിൽ ഇയാളുടെ സഹപ്രവർത്തകർ എത്തി പിന്തിരിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇതെല്ലാം കോൺസ്റ്റബിൾ ചെയ്തത്. ദേശീയ മാദ്ധ്യമങ്ങൾ പ്രശ്‌നം ചർച്ചയാക്കിയതോടെ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. അന്വേഷണവും തുടങ്ങി.

തിങ്കളാഴ്ച നഗരത്തിലെ രാംലീല മൈതാനത്തെത്തിയ ഇദ്ദേഹം സ്റ്റേജിലേറി നർത്തകിക്ക് നേരെ തോക്കു ചൂണ്ടുകയും 'ബുള്ളറ്റ് രാജ' എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം നൃത്തം ചെയ്യാനാവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അയാൾ നർത്തകിക്കു ചുറ്റും പണം വിതറി കൊണ്ടിരുന്നു. തന്റെ പോക്കറ്റ് കാലിയാകുന്നതു വരെ ഇതു തുടർന്ന അദ്ദേഹം 30,000 രൂപയോളം ചെലവാക്കിയതായാണ് ദൃസാക്ഷികൾ പറയുന്നത്.

സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ശൈലേന്ദ്ര ഈ നാടകീയ രംഗങ്ങൾ മുഴുവൻ നടത്തിയത്. പരിപാടിയിൽ യുവതിയുടെ നൃത്തം നടക്കുന്നതിനിടയിൽ എവിടുന്നോ എത്തിയ ഇയാൾ സ്‌റ്റേജിലേക്ക് കയറുകയും യുവതിക്കൊപ്പം നൃത്തമാടുകയുമായിരുന്നു. തുടർന്ന് യുവതി ഡാൻസ് നിർത്തി. അപ്പോൾ പോക്കറ്റിൽ നിന്നും സർവീസ് റിവോൾവർ എടുത്ത് യുവതിക്ക് നേരെ ചൂണ്ടി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു.

തുടർന്ന് ഇവർക്കൊപ്പം ശൈലേന്ദ്ര ഡാൻസ് തുടർന്നു. കയ്യിലിരുന്ന പണം ഉപയോഗിച്ച് നോട്ടുവർഷം നടത്താനും മടിച്ചില്ല. സംഭവം അറിഞ്ഞ് നഗോഹ പൊലീസ് സ്‌റ്റേഷനിൽ നിന്നും എത്തിയ ഇയാളുടെ സഹപ്രവർത്തകർ പിടിച്ചു വലിച്ചുകൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തായതിനാൽ മാത്രം പൊലീസുകാരനെതിരെ നടപടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP