Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ മദ്യപൻ യുവതിയെ ബലാൽസംഗം ചെയ്തു; തെരുവിൽ കഴിഞ്ഞ യുവതിക്കു നേരേയുണ്ടായ ആക്രമണത്തെ ആരും തടഞ്ഞില്ല; കണ്ണുകാണാത്ത ക്രൂരത സമൂഹമാധ്യമങ്ങളിലും

പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ മദ്യപൻ യുവതിയെ ബലാൽസംഗം ചെയ്തു; തെരുവിൽ കഴിഞ്ഞ യുവതിക്കു നേരേയുണ്ടായ ആക്രമണത്തെ ആരും തടഞ്ഞില്ല; കണ്ണുകാണാത്ത ക്രൂരത സമൂഹമാധ്യമങ്ങളിലും

വിശാഖപട്ടണം: ജനം നോക്കിനിൽക്കെ തെരുവിൽ യുവതിയെ മദ്യപൻ മാനഭംഗപ്പെടുത്തി. വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനു മുന്നിലാണ് ആക്രമണമുണ്ടായത്. തെരുവിൽ കഴിയുന്ന ഇവർക്കു നേരെ പട്ടാപ്പകൽ ആക്രമണമുണ്ടായിട്ടും ഒരാൾ പോലും സഹായിക്കാനെത്തിയില്ല.

സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് സംഭവത്തിന്റെ വീഡിയോ പകർത്തി പൊലീസിനെ അറിയിച്ചത്. തുടർന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ച് മിനിറ്റുകൾക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.

ഗൻജി ശിവ എന്നു പേരുള്ള ഇയാൾക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മദ്യപൻ യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയിൽവേ കോളനിയിൽ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

റോഡരികിൽ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുൻപ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവർ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികിൽ തളർന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP