Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജമ്മുവിൽ സൈന്യം നടത്തിയ വാഹനപരിശോധനയിൽ ജെയ്ഷെ മുഹമ്മദ് ഭീകരർക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പിടിയിൽ; ഡി.എസ്‌പിയായ ദേവേന്ദ്ര സിങ് പിടിയിലാകുന്നത് ഭീകരരെ വാഹനത്തിൽ കടത്താൻ സഹായി്കുമ്പോൾ; ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ അംഗമായിരുന്ന പൊലീസുകാരനെ കൂടുതൽ ചോദ്യം ചെയ്യാൻ സൈന്യം  

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ:ജമ്മുവിൽ സൈന്യം നടത്തിയ വാഹനപരിശോധനയിൽ രണ്ട് ഭീകരവാദികളേയും ഇവരെ കടത്താൻ സഹായിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനേയും പിടികൂടി. ഡിഎസ്‌പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു.

കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. തുടർന്ന് ദേവേന്ദ്ര സിങ്ങിന്റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എ.കെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ദേവേന്ദ്ര സിങ്ങിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. ശ്രീനഗർ വിമാനത്താവളത്തിൽ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര സിങ്. മാത്രമല്ല ഇയാൾ കശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു.

അതേസമയം പൊലീസ് ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം കസ്റ്റഡിയിലായ വിവരത്തെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. ഭീകരരുമായുള്ള ഇയാളുടെ ബന്ധം കണ്ടെത്താൻ ചോദ്യംചെയ്ത് വരികയാണെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP